കൊവിഡ് പ്രതിരോധം : കോട്ടയത്തും പൊതുഗതാഗത വാഹനങ്ങൾ ഡ്രൈവർ ക്യാബിൻ വേർ തിരിക്കണമെന്ന് നിർദേശം: ബസുകൾക്കും ഓട്ടോകൾക്കും ടാക്സിക്കും ബാധകം

കൊവിഡ് പ്രതിരോധം : കോട്ടയത്തും പൊതുഗതാഗത വാഹനങ്ങൾ ഡ്രൈവർ ക്യാബിൻ വേർ തിരിക്കണമെന്ന് നിർദേശം: ബസുകൾക്കും ഓട്ടോകൾക്കും ടാക്സിക്കും ബാധകം

സ്വന്തം ലേഖകൻ 

കോട്ടയം : കൊവിഡ് പ്രതിരോധ മാർഗനിർദേശങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലും വാഹനങ്ങളുടെ ഡ്രൈവർ ക്യാബിനുകൾ വേർതിരിക്കണമെന്ന് നിർദേശം. സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന നിയന്ത്രണങ്ങളുടെ ഭാഗമായാണ് ജില്ലയിലും പ്രതിരോധം ശക്തമാക്കുന്നത്.

പൊതുഗതാഗത മാർഗങ്ങളായ സ്വകാര്യ ബസുകൾ , കെ.എസ്.ആർ.ടി.സികൾ , ഓട്ടോറിക്ഷകൾ , ടാക്സി വാഹനങ്ങൾ എന്നിവയിൽ എല്ലാം ഇത്തരത്തിൽ ഡ്രൈവർ ക്യാബിൻ വേർതിരിക്കണമെന്നാണ് ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തിലാണ് നിർദ്ദേശം. ജില്ലയിൽ കൊവിഡ് രോഗ ബാധിതരുടെ എണ്ണം ഓരോ ദിവസവും വർദ്ധിക്കുകയാണ്. രോഗികൾ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതിൻ്റെ എണ്ണവും വർദ്ധിച്ച് വരുന്നു.

ഈ സാഹചര്യത്തിലാണ് കൊവിഡ് പ്രതിരോധത്തിനായി പൊതുഗതാഗത സംവിധാനത്തിൽ കുടുതൽ ക്രമീകരണം ഏർപ്പെടുത്തുന്നത് എന്ന് ആർ.ടി.ഒ വി.എം ചാക്കോ പറഞ്ഞു. എല്ലാ പൊതുഗതാഗത വാഹനങ്ങളിലും ഇത്തരത്തിൽ പാനൽ ഉപയോഗിച്ച് ഡ്രൈവർ ക്യാബിൻ വേർതിരിച്ചിട്ടുണ്ടോ എന്ന് പരിശോധന നടത്തുമെന്നും അദ്ദേഹം തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു.