ശിവശങ്കരന്റെ തടവറയിലാണ് പിണറായി : എ.എൻ.രാധാകൃഷ്ണൻ

ശിവശങ്കരന്റെ തടവറയിലാണ് പിണറായി : എ.എൻ.രാധാകൃഷ്ണൻ

സ്വന്തം ലേഖകൻ

കോട്ടയം:- മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഒ ബി സി മോർച്ച കോട്ടയം ജില്ലാ കമ്മറ്റി കളക്ട്രേറ്റ് ധർണ്ണ നടത്തി. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണൻ പ്രതിഷേധയോഗം ഉത്ഘാടനം ചെയ്തു.

കേരളത്തിൽ ഇത്രയും കാലം ഒരു സർക്കാരുണ്ടോ എന്ന സംശയം സ്വർണ്ണക്കടത്തോടെ മാറി. കാരണം മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും പ്രിൻസിപ്പൽ സെക്രട്ടറിയും അടങ്ങുന്ന കള്ളക്കടത്തുമാഫിയയാണ് ഇത്രയും കാലം കേരളത്തെ നിയന്ത്രിച്ചിരുന്നതെന്ന് ഇതോടെ കേരളമറിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കേവലം സ്വർണ്ണക്കടത്ത് മാത്രമല്ല ഹവാല ഭീകരവാദ ബന്ധങ്ങളുടെ കോർഡിനേഷൻ സംവിധാനവുമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് എന്നതിലേക്കാണ് കാര്യങ്ങൾ വിരൽ ചൂണ്ടുന്നത്. അതു കൊണ്ട് തന്നെയാണ് എൻ ഐ എ അന്വേഷണം കേന്ദ്രം പ്രഖ്യാപിച്ചതും.

ഇത്രയും കാലം കൊലപാതക രാഷ്ടീയത്തിന്റെ പിതാവ് എന്ന പേരായിരുന്നു പിണറായിക്കെങ്കിൽ ,ഇതോടെ കൊള്ളത്തലവൻ എന്നപേരും വീണു. യഥാർത്ഥ കമ്യൂണിസ്റ്റുകൾ പോലും വെറുക്കുന്ന പിണറായിയുഗത്തിന് ഇതോടെ അവസാനമാകും. എ.എൻ.രാധാകൃഷ്ണൻ ഉത്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.

ഒ ബി സി മോർച്ച ജില്ലാ അധ്യക്ഷൻ രവിന്ദ്രനാഥ് വാകത്താനത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം എ.എൻ.രാധാകൃഷണൻ ഉത്ഘാടനം ചെയ്തു.ബി.ജെ.പി സംസ്ഥാന സമിതിയംഗം എൻ.ഹരി, ബി.ജെ.പി ജില്ലാ അധ്യക്ഷൻ അഡ്വ:നോബിൾമാത്യു, ബി.ജെ.പി.ജില്ലാ ജനറൽ സെക്രട്ടറി ലിജിൻലാൽ, ടി.എൻ.ഹരി, ഒ ബി സി സംസ്ഥാന സെക്രട്ടറി ജയപ്രകാശ് വാകത്താനം, അഖിൽ രവിന്ദ്രൻ, കെ.പി.ഭുവനേശ്, ലാൽകൃഷ്ണ, സി.ആർ.രാധാകൃഷ്ണൻ ,എൻ.ടി.പൊന്നപ്പൻ, രാജീവ്പാല, കെ.വി സുഗുണൻ,സാബു കമ്മോടത്ത്, അനിൽകുമാർ, വി.പി. മുകേഷ് എന്നിവർ പ്രതിഷേധസമരത്തിന് നേതൃത്വം നൽകി സംസാരിച്ചു.