കൊവിഡിനെ തുരത്താൻ ഓസോൺ വാതകം..! വൈറസുകളെ തുരത്തുന്ന വാതകവുമായി ജപ്പാനിലെ ശാസ്ത്രജ്ഞർ; ലോകം രക്ഷപെടാൻ ഇനി നോക്കുന്നത് ജപ്പാനിലേയ്ക്ക്

കൊവിഡിനെ തുരത്താൻ ഓസോൺ വാതകം..! വൈറസുകളെ തുരത്തുന്ന വാതകവുമായി ജപ്പാനിലെ ശാസ്ത്രജ്ഞർ; ലോകം രക്ഷപെടാൻ ഇനി നോക്കുന്നത് ജപ്പാനിലേയ്ക്ക്

തേർഡ് ഐ ഇന്റർനാഷണൽ

ടോക്യോ: റഷ്യയിൽ നിന്നും ചൈനയിൽ നിന്നുമെല്ലാം കൊവിഡിനുള്ള മരുന്നു കണ്ടെത്തിയെന്ന രീതിയിലുള്ള പുതിയ വാർത്തകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. എന്നാൽ, ഇതൊന്നും മനുഷ്യരാശിയ്ക്കു പ്രതീക്ഷ നൽകുന്ന വാർത്തകളല്ലെന്നതാണ് ഏറെ ദുഖകരം. എന്നാൽ, ഏറ്റവും ഒടുവിൽ ജപ്പാനിൽ നിന്നും പുറത്തു വന്ന വാർത്തയാണ് കൊവിഡ് കാലത്ത് ആശ്വാസമാകുന്നത്.

കുറഞ്ഞ സാന്ദ്രതയിലുള്ള ഓസോൺ വാതകത്തിന് കൊറോണ രോഗം പരത്തുന്ന വൈറസുകളെ നിർജ്ജീവമാക്കാൻ കഴിയുമെന്ന് ജപ്പാൻ ഗവേഷകർ കണ്ടെത്തിയതെന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്നത്. ഓസോൺ വാതകം ഉപയോഗിക്കുമ്പോൾ വൈറസിന്റെ ശക്തി 90% ത്തിൽ കൂടുതൽ കുറയുന്നതായി ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടച്ചിട്ട മുറികളിലും വേണ്ടിവന്നാൽ ആളുകൾ സഞ്ചരിക്കുന്ന ഇടങ്ങളിലും അണുനശീകരണത്തിന് ഈ മാർഗം ഫലപ്രദമാണെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. മൂന്ന് ഓക്‌സിജൻ ആറ്റം ചേർന്ന് രൂപംകൊള്ളുന്ന ഓസോൺ വാതകത്തിന് മനുഷ്യർക്ക് ഹാനീകരമല്ലാത്ത തരത്തിൽ അണുനശീകരണ മാർഗമായി ഉപയോഗിക്കാനാവുമെന്നാണ് പുറത്തുവരുന്ന ഫലങ്ങൾ സൂചിപ്പിക്കുന്നത്.

ഫ്യൂജിത ഹെൽത്ത് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഓസോൺ കൊറോണ പ്രതിരോധത്തിനായി ഉപയോഗിക്കാനാവും എന്ന് കണ്ടെത്തിയത്. അടുത്തിടെ ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടന്ന പഠനങ്ങളിൽ ഗൗണുകൾ, മെഡിക്കൽ സംരക്ഷണ ഉപകരണങ്ങൾ തുടങ്ങിയവ അണുവിമുക്തമാക്കുവാനുള്ള കഴിവ് ഓസോണിനുണ്ടെന്ന് തെളിഞ്ഞിരുന്നു.

ഉയർന്ന ആർദ്രതയുള്ള സാഹചര്യങ്ങളിലാണ് ഓസോൺ ഉപയോഗിച്ചുള്ള പ്രതിരോധം ഫലപ്രദമാകുന്നതെന്ന് പ്രമുഖ ഗവേഷകനായ തകായുകി മുറാറ്റ വ്യക്തമാക്കി. എന്നാൽ ഉയർന്ന സാന്ദ്രതയിലുള്ള ഓസോൺ മനുഷ്യശരീരത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പും ശാസ്ത്രലോകം നൽകുന്നുണ്ട്.