കൊവിഡ് രോഗ ബാധിതൻ ചിങ്ങവനം പൊലീസ് സ്റ്റേഷനിലും എത്തി; രോഗിയുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ട നാലു പൊലീസ് ഉദ്യോഗസ്ഥർ ക്വാറന്റയിനിൽ; പൊലീസ് സ്റ്റേഷൻ അണുവിമുക്തമാക്കി

കൊവിഡ് രോഗ ബാധിതൻ ചിങ്ങവനം പൊലീസ് സ്റ്റേഷനിലും എത്തി; രോഗിയുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ട നാലു പൊലീസ് ഉദ്യോഗസ്ഥർ ക്വാറന്റയിനിൽ; പൊലീസ് സ്റ്റേഷൻ അണുവിമുക്തമാക്കി

തേർഡ് ഐ ബ്യൂറോ

ചിങ്ങവനം: കൊവിഡ് രോഗ ബാധിതനായ  മൊബൈൽ ഫോൺ കടയിലെ ജീവനക്കാരൻ ചിങ്ങവനം പൊലീസ് സ്റ്റേഷനിലുമെത്തി. രോഗ ബാധിതനായ വ്യക്തി പൊലീസ് സ്റ്റേഷനിൽ എത്തിയതോടെ, ഇയാളുമായി നേരിട്ട് സമ്പർക്തത്തിൽ ഏർപ്പെട്ട നാലു പൊലീസ് ഉദ്യോഗസ്ഥരോട് ക്വാറന്റയിനിൽ പോകാൻ നിർദേശിച്ചു.

ഞായറാഴ്ച രാവിലെയാണ്  മൊബൈൽ ഫോൺകടയിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾക്കു രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, എവിടെ നിന്നാണ് ഇയാൾക്കു രോഗം ബാധിച്ചത് എന്നു ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം സ്ഥിരീകരിക്കുന്നതിനു മുൻപ്, കഴിഞ്ഞ ദിവസം ഇയാൾ ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ചിങ്ങവനത്തുണ്ടായ ഒരു അപകടത്തിൽ  പരാതി പറയുന്നതിനു വേണ്ടിയാണ് ഇയാൾ പൊലീസ് സ്റ്റേഷനിൽ എത്തിയത്.

പൊലീസ് സ്‌റ്റേഷനിൽ എത്തിയ ഇയാൾ ജി.ഡി ചാർജ്, പാറാവുകാരൻ, പി.ആർ.ഒ, മറ്റൊരു പൊലീസുകാരൻ എന്നിവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടു. ഇവരോട് ക്വാറന്റയനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.