ഇടുക്കി ജില്ലയിൽ ഇന്ന് 49 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 29 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം; 8 പേരുടെ രോ​ഗ ഉറവിടം വ്യക്തമല്ല; 5 പേർക്ക് രോ​ഗമുക്തി

ഇടുക്കി ജില്ലയിൽ ഇന്ന് 49 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 29 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം; 8 പേരുടെ രോ​ഗ ഉറവിടം വ്യക്തമല്ല; 5 പേർക്ക് രോ​ഗമുക്തി

സ്വന്തം ലേഖകൻ

തൊടുപുഴ: ഇടുക്കി ജില്ലയെ ആശങ്കയിലാഴ്ത്തി കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 29 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 8 പേരുടെ രോ​ഗ ഉറവിടം വ്യക്തമല്ല. 10 പേർ വിദേശത്ത് നിന്നും 10 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 259 പേരായി ഉയർന്നു.

ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. കരിമ്പൻ സ്വദേശിനി (12). ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
2. കരിമ്പൻ സ്വദേശി (15). ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
3. കരിമ്പൻ സ്വദേശിയായ മൂന്ന് വയസ്സുകാരി. ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
4. കരിമ്പൻ സ്വദേശിയായ ഏഴു വയസ്സുകാരൻ. ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
5. കരിമ്പൻ സ്വദേശി (36). ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
6. മരിയാപുരം സ്വദേശി (55). ജൂലൈ 16 ന് എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
7. മുള്ളരിങ്ങാട് സ്വദേശിനി (27). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
8. മുള്ളരിങ്ങാട് സ്വദേശിനിയായ ആറു വയസ്സുകാരി. ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
9. മുള്ളരിങ്ങാട് സ്വദേശി (41). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
10. മുള്ളരിങ്ങാട് സ്വദേശിനി (11). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
11. മൂന്നാർ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരൻ (29). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുമായുള്ള സമ്പർക്കം.
12. മൂന്നാർ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി (48). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുമായുള്ള സമ്പർക്കം.
13. മൂന്നാർ സ്വകാര്യ ആശുപത്രിയിലെ ലേഡി ഡോക്ടർ (31). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുമായുള്ള സമ്പർക്കം.
14. രാജാക്കാട് സ്വദേശിനി (75). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
15. രാജാക്കാട് സ്വദേശിനി (52). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
16. രാജാക്കാട് സ്വദേശിനി (50). ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
17. രാജാക്കാട് സ്വദേശിനി (50). ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
18. രാജകുമാരി സ്വദേശിനി (58). ജൂലൈ 15 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
19. തോപ്രാംകുടി സ്വദേശിനി (66). ജൂലൈ 7 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
20. വാഴത്തോപ്പ് സ്വദേശിനി (45). ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള ദ്വിതീയ സമ്പർക്കം.
21. വാഴത്തോപ്പ് സ്വദേശി (24). ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള ദ്വിതീയ സമ്പർക്കം.

ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ ഉറവിടെ വ്യക്തമാകാത്തവർ

1. അടിമാലി സ്വദേശിയായ ഏഴു വയസ്സുകാരൻ. കുടുംബത്തോടൊപ്പം മുള്ളരിങ്ങാട് ബന്ധുവിന്റെ വീട്ടിൽ പോയി രണ്ട് ദിവസം തങ്ങിയിരുന്നു
2. ബൈസൺവാലിയിൽ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളി (24).
3. മണിയാറംകുടി സ്വദേശി (42). അനധികൃതമായി മദ്യം കടത്തിയതിനും മദ്യം കൈവശം വെച്ചതിനും പോലീസ് കസ്റ്റഡിയിൽ ആയിരുന്നു.
4. രാജാക്കാട് സ്വദേശി (67). രാജാക്കാട് ടൗണിലെ ചെറുകിട വ്യാപാരിയാണ്
5. കെഎസ്ഇബി ജീവനക്കാരനായ ഉടുമ്പൻചോല സ്വദേശി (45).
6. വാത്തിക്കുടി മൃഗാശുപത്രിയിലെ ജീവനക്കാരിയായ മരിയാപുരം സ്വദേശിനി (45).
7. തൊടുപുഴ സ്വദേശിനി (59). ചികിത്സ ആവശ്യത്തിനായി കളമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പോയിരുന്നു.
8. അടിമാലി താലൂക്ക് ആശുപത്രിയിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ. രാജാക്കാട് സ്വദേശിനി (24).

വിദേശത്തു നിന്നും എത്തി രോ​ഗം സ്ഥിരീകരിച്ചവർ

1. ജൂലൈ ഏഴിന് കുവൈറ്റിൽ നിന്നുമെത്തിയ അടിമാലി സ്വദേശി (46). കൊച്ചിയിൽ നിന്നും ടാക്സിയിൽ അടിമാലിയിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.
2. ജൂലൈ നാലിന് മസ്കറ്റിൽ നിന്നെത്തിയ ഉടുമ്പന്നൂർ സ്വദേശി (32). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
3. ജൂലൈ ഏഴിന് കുവൈറ്റിൽ നിന്നുമെത്തിയ ഏലപ്പാറ സ്വദേശി (47). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
4. ജൂലൈ ഒന്നിന് ഷാർജയിൽ നിന്നുമെത്തിയ വാത്തിക്കുടി സ്വദേശി (22). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
5. ജൂലൈ നാലിന് ഖത്തറിൽ നിന്നെത്തിയ കാഞ്ചിയാർ സ്വദേശിനി (40). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
6. ജൂലൈ ആറിന് ദുബായിയിൽ നിന്നുമെത്തിയ രാജകുമാരി സ്വദേശിനി (41). കോഴിക്കോട് നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
7. ജൂലൈ ആറിന് ദമാമിൽ നിന്നുമെത്തിയ വെള്ളിയാമറ്റം സ്വദേശിനി (27). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
8. ജൂലൈ ഏഴിന് ദുബായിയിൽ നിന്നുമെത്തിയ കുമളി സ്വദേശി (23).
കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
9. ജൂലൈ എട്ടിന് ദുബായിൽ നിന്നുമെത്തിയ കുമളി സ്വദേശി (39). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
10. ജൂലൈ നാലിന് ദോഹയിൽ നിന്നെത്തിയ നെടുങ്കണ്ടം സ്വദേശി (49). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി രോ​ഗം സ്ഥിരീകരിച്ചവർ

1. ജൂലൈ ആറിന് ഡൽഹിയിൽ നിന്നെത്തിയ അയ്യപ്പൻകോവിൽ സ്വദേശിനി (35). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
2. ജൂലൈ ഏഴിന് തമിഴ്നാട് നിന്നെത്തിയ കരുണാപുരം സ്വദേശി (48). ബന്ധുവിനോടൊപ്പം കാറിൽ കുമളി ചെക് പോസ്റ്റ് വഴി വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
3. ജൂലൈ 13 ന് തമിഴ്നാട് നിന്നെത്തിയ കരുണാപുരം സ്വദേശിനി (45). കാറിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
4. ജൂലൈ ആറിന് ബാംഗ്ലൂർ നിന്നെത്തിയ കരുണാപുരം സ്വദേശി (29). മുത്തങ്ങ ചെക്പോസ്റ് വഴി കാറിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
5. ജൂലൈ ഏഴിന് തമിഴ്നാട് നിന്നെത്തിയ കരുണാപുരം സ്വദേശി (38). ബന്ധുവിനോടൊപ്പം കാറിൽ കുമളി ചെക്പോസ്റ് വഴി വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
6. ജൂലൈ ഏഴിന് തമിഴ്നാട് നിന്നെത്തിയ കരുണാപുരം സ്വദേശി (42). കുമളി ചെക്പോസ്റ് വഴി സ്കൂട്ടറിന് വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
7. ജൂലൈ ഏഴിന് തമിഴ്നാട് നിന്നെത്തിയ മൂന്നാർ സ്വദേശി (18). വിരുദുനനഗറിൽ നിന്നും കുമളിക്കും അവിടെ നിന്നു വീട്ടിലേക്കും വെവ്വേറെ ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
8. ജൂലൈ ആറിന് തമിഴ്നാട് നിന്നെത്തിയ നെടുങ്കണ്ടം സ്വദേശി (20). ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
9. ജൂൺ 24 ന് ഡൽഹിയിൽ നിന്നെത്തിയ ഉടുമ്പൻചോല സ്വദേശിനി (25). സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആണ്. കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
10. ജൂലൈ എട്ടിന് തമിഴ്നാട് നിന്നുമെത്തിയ വണ്ടിപ്പെരിയാർ സ്വദേശിനി (19). തെങ്കാശിയിൽ നിന്നും കുമളിക്കു ടാക്സിയിലും കുമളിയിൽ നിന്ന് വീട്ടിലേക്ക് ജീപ്പിനുമെത്തി. വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.

അതേസമയം ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5 പേർ ഇന്ന് രോഗമുക്തി നേടി. തൃശൂരിൽ നിന്നെത്തി ജൂണ്‍ 29 ന് രോ​ഗം സ്ഥിരീകരിച്ച വെള്ളിയാമറ്റം സ്വദേശി (31). ഡൽഹിയിൽ നിന്നെത്തി ജൂലൈ 6 ന് കൊവിഡ് സ്ഥിരീകരിച്ച കരിമണ്ണൂർ സ്വദേശിനി (34). ഡല്‍ഹിയില്‍ നിന്നും എത്തി ജൂലൈ 6ന് കൊവിഡ് സ്ഥിരീകരിച്ച കരിമണ്ണൂർ സ്വദേശിനി (5). ഡല്‍ഹിയില്‍ നിന്നും എത്തി ജൂലൈ 7 ന് കൊവിഡ് സ്ഥിരീകരിച്ച കരിമണ്ണൂർ സ്വദേശിനി (23). ബംഗ്ലൂരിൽ നിന്നെത്തി ജൂലൈ 10ന് കൊവിഡ് സ്ഥിരീകരിച്ച മുട്ടം സ്വദേശിനി (55) എന്നിവരാണ് ഇന്ന് രോ​ഗമുക്തി നേടിയത്.