പാലായിൽ സ്വകാര്യ ബസിൽ കോവിഡ് രോഗി കയറി: കോവിഡ് രോഗിയായ നാടോടി സ്ത്രീ ബസിൽ നടക്കുന്നതെന്ന രീതിയിൽ വീഡിയോ വാട്‌സ്അപ്പിൽ സജീവം; വീഡിയോയ്ക്കു പിന്നിലുള്ള യാഥാർത്ഥ്യം ഇങ്ങനെ; വീഡിയോ ഇവിടെ കാണാം

പാലായിൽ സ്വകാര്യ ബസിൽ കോവിഡ് രോഗി കയറി: കോവിഡ് രോഗിയായ നാടോടി സ്ത്രീ ബസിൽ നടക്കുന്നതെന്ന രീതിയിൽ വീഡിയോ വാട്‌സ്അപ്പിൽ സജീവം; വീഡിയോയ്ക്കു പിന്നിലുള്ള യാഥാർത്ഥ്യം ഇങ്ങനെ; വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: പാലായിൽ സ്വകാര്യ ബസിൽ കൊവിഡ് ബാധിതയായ സ്ത്രീ കയറിയെന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം. വ്യാഴാഴ്ച വൈകിട്ട് മുതലാണ് പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിനു സമീപത്തെ ബസിൽ കൊവിഡ് രോഗിയായ നാടോടി സ്ത്രീ കയറിയെന്ന രീതിയിൽ വീഡിയോ പ്രചരിക്കുന്നത്.

കോട്ടയം പാലാ വെമ്പള്ളി റൂട്ടിൽ സ്വകാര്യ ബസിൽ നിന്നും കൊവിഡ് രോഗിയായ സ്ത്രീയെ പീടികൂടിയെന്ന ക്യാപ്ഷൻ സഹിതമാണ് വ്യാജ വീഡിയോ പ്രചരിക്കുന്നത്. –

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഡിയോ ഇവിടെ കാണാം https://m.facebook.com/story.php?story_fbid=761407931331016&id=207496670055481

 

 

എന്നാൽ, വീഡിയോയ്ക്കു പിന്നിലെ യാഥാർത്ഥ്യം ഇങ്ങനെയാണ്. പാലാ നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടന്ന അന്യസംസ്ഥാനക്കാരിയായ നാടോടി സ്ത്രീയെ പാലാ പൊലീസും, ആരോഗ്യ പ്രവർത്തകരും ചേർന്നു കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കൊട്ടാരമറ്റത്ത് ബസിൽ കയറിയ ഇവരെ ബസ് തടഞ്ഞു നിർത്തിയാണ് ആരോഗ്യ പ്രവർത്തകരും പൊലീസും ചേർന്നു പിടികൂടിയത്.

മാനസികമായി വെല്ലുവിളി നേരിടുന്ന സ്ത്രീയാണ് ഇവരെന്നു സംശയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരെ പൊലീസും ആരോഗ്യ പ്രവർത്തകരും ചേർന്നു പിടികൂടിയത്. കൊവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ പി.പി.ഇ കിറ്റ് അടക്കം ധരിച്ചാണ് ആരോഗ്യ പ്രവർത്തകർ ഇവിടെ എത്തിയത്. തുടർന്നു ഇവരെ ബലം പ്രയോഗിച്ച് ബസിൽ നിന്നും ഇറക്കി ആശുപത്രിയിലേയ്ക്കു മാറ്റുകയായിരുന്നു.

ആരോഗ്യ പ്രവർത്തകരും പൊലീസും പി.പി.ഇ കിറ്റ് അടക്കം ധരിച്ച് സ്ഥലത്ത് എത്തിയത് ഇവിടെ കൂടി നിന്ന ആളുകളിൽ ആരോ ക്യാമറയിൽ പകർത്തുകയായിരുന്നു. ഇതാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഇതിനു ആരോ ക്യാപ്ഷൻ നൽകുകയായിരുന്നു. കോവിഡ് രോഗിയെ ആശുപത്രിയിലേയ്ക്കു മാറ്റുന്നതായി വ്യാജ പ്രചാരണം വിശ്വസിച്ച് നൂറുകണക്കിന് ആളുകളാണ് ഈ വീഡിയോ ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നതും.