സംസ്ഥാനത്ത് 416 പേർക്കു കൊവിഡ്; 204 പേർക്കു സമ്പർക്കത്തിലൂടെ രോഗം; ഏറ്റവും കൂടുതൽ രോഗ ബാധിതർ ഇന്ന്; സംസ്ഥാനം അപകട മുനമ്പിൽ

സംസ്ഥാനത്ത് 416 പേർക്കു കൊവിഡ്; 204 പേർക്കു സമ്പർക്കത്തിലൂടെ രോഗം; ഏറ്റവും കൂടുതൽ രോഗ ബാധിതർ ഇന്ന്; സംസ്ഥാനം അപകട മുനമ്പിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗബാധിർ ഇന്ന്. തുടർച്ചയായി കേരളത്തിൽ കൊവിഡ് രോഗ നിരക്ക് വർദ്ധിക്കുന്നതായാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ. സംസ്ഥാന 416 പേർക്കാണ് ഇന്നു മാത്രം കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തിൽ ഒരു ദിവസം ഏറ്റവും കൂടുതൽ ആളുകൾക്കു രോഗം സ്ഥിരീകരിച്ച ദിവസമാണ് ഇന്ന്. ആദ്യമായാണ് കേരളത്തിൽ രോഗ ബാധിതരുടെ എണ്ണം നാനൂറ് കടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തിലാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടത്.

ഇന്ന് രോഗം സ്ഥീരികരിച്ചവരിൽ 51 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 112 പേർക്കാണ് ഇന്ന് രോഗവിമുക്തി നേടാനായത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 35 പേർ ഇന്തോ ടിബറ്റൻ ബോർഡർ ഫോഴ്‌സിൽ നിന്നുള്ളവരാണ്.
സംസ്ഥാനത്ത് 204 പേർക്കു ഇന്ന് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇത്രയധികം ആളുകൾക്കു സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നത് ഇത് ആദ്യമായാണ്. ഇടുക്കിയിൽ 12 പേർക്കും, കോട്ടയത്ത് ഏഴു പേർക്കും, ആലപ്പുഴയിൽ അൻപത് പേർക്കും, തിരുവനന്തപുരത്ത് 129 പേർക്കും, പാലക്കാട് 28 പേർക്കും, പത്തനംതിട്ടയിലും 32 പേർക്കും, കണ്ണൂരിൽ 23 പേർക്കും, തൃശൂരിൽ 17 പേർക്കും, കാസർകോട്ട് 17 പേർക്കും, മലപ്പുറത്ത് 41 പേർക്കും ഇന്ന് കൊവിഡ് ബാധിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശത്തു നിന്നും എത്തിയ 123 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 472 പേരെ ഇന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നു മാത്രം തിരുവനന്തപുരത്ത് ആകെ പോസിറ്റീവായ 129 പേരിൽ 105 പേർക്കു സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ ഉണ്ടായത്. ജില്ലയിൽ അഞ്ചു ക്ലസ്റ്ററുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ ക്ലസ്റ്ററുകളിൽ അൻപതിൽ കൂടുതൽ കണ്ടെത്തിയിട്ടുണ്ട്. അൻപതിൽ കൂടുതൽ കേസുകൾ ഉണ്ടാകുന്ന ക്ലസ്റ്ററുകൾ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്റർ പട്ടികയിൽ പെടും.

കേരളത്തിൽ രണ്ടിടത്തു മാത്രമാണ് ഇത്തരം ക്ലസ്റ്ററുകൾ ആദ്യത്തേത് പൊന്നാനിയിലും, രണ്ടാമത്തെ തിരുവനന്തപുരം നഗരത്തിലും. രണ്ടിടങ്ങളിലും അതീവ ജാഗ്രതയുണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി.