നിയമസഭാ സമ്മേളനത്തിന്റെ മറവിൽ കൊവിഡ് കണക്കുകൾ മറന്ന് സർക്കാർ; നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ കൊവിഡ് കണക്കുകൾ പുറത്തു വിട്ടില്ല

നിയമസഭാ സമ്മേളനത്തിന്റെ മറവിൽ കൊവിഡ് കണക്കുകൾ മറന്ന് സർക്കാർ; നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ കൊവിഡ് കണക്കുകൾ പുറത്തു വിട്ടില്ല

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസവും വൈകിട്ട് ആറു മണിയ്ക്കു തന്നെ പുറത്തു വിട്ടിരുന്ന കൊവിഡ് കണക്കുകൾ നിയമസഭാ സമ്മേളനത്തെ തുടർന്നു പുറത്തി വിട്ടില്ല. കൊവിഡ് രോഗികളുടെ കണക്കുകൾ എല്ലാ ദിവസവും വൈകിട്ട ആറു മണിയ്ക്കാണ്. എന്നാൽ, നിയമസഭയിൽ രാവിലെ ആരംഭിച്ച അവിശ്വാസ പ്രമേയ ചർച്ച വൈകിട്ട ഏഴു മണിയായിട്ടും അവസാനിച്ചില്ല. ഇതേ തുടർന്നാണ് കൊവിഡ് കണക്കുകൾ പുറത്തു വിടുന്നത് വൈകിയത്.

ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴയും ഉണ്ടായി. കൊവിഡ് കണക്കുകൾ പുറത്തു വിടുന്നത് പ്രത്യേക വിഭാഗമാണ്. ആരോഗ്യ വകുപ്പും, ജില്ലാ ഭരണകൂടങ്ങളും പൊതുഭരണവകുപ്പും, പബ്ലിക്ക് റിലേഷൻ ഡിപ്പാർട്ട്‌മെന്റും ഒരു പോലെയാണ് കൊവിഡ് കണക്കുകൾ ശേഖരിക്കുന്നതും പുറത്തു വിടുന്നതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, തിങ്കളാഴ്ച നിയമസഭയിലെ ചർച്ചകൾ നടക്കുന്നതിനാലാണ് ഈ കണക്കുകൾ പുറത്തുവിടാൻ വൈകിയത്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനമില്ലാത്ത ദിവസങ്ങളിൽ പ്രസ് റിലീസായും ആരോഗ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഫെയ്‌സ്ബുക്ക് പേജുകൾ വഴിയുമാണ് ഇത്തരത്തിൽ വിവരങ്ങൾ പുറത്തു വിട്ടിരുന്നത്. എന്നാൽ, നിയമസഭാ സമ്മേളനത്തിന്റെ പേരിൽ ഈ വിവരങ്ങൾ പുറത്തു വിടുന്നത് വൈകിപ്പിക്കുകയാണ്.

നിയമസഭാ സമ്മേളനവും സർക്കാരിന്റെ മറ്റു പ്രവർത്തനങ്ങളും നടക്കുമ്പോൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മുഴുവനും വേണ്ട എന്നു വയ്ക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധം ഉയർന്നിട്ടുമുണ്ട്.