കോട്ടയം നഗരത്തിൽ പട്ടാപ്പകൽ വാഹന മോഷണം..! ചന്തക്കടവിൽ കടയ്ക്ക് മുൻപിൽ പാർക്ക് ചെയ്ത സ്കൂട്ടർ രണ്ടംഗ സംഘം കവർച്ച ചെയ്തു ..! സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
സ്വന്തം ലേഖകൻ
കോട്ടയം : നഗരത്തിൽ പട്ടാപ്പകൽ വാഹന മോഷണം. കോട്ടയം ചന്തക്കടവിൽ ടയർ പോയിന്റ് കടയ്ക്ക് മുൻപിൽ പാർക്ക് ചെയ്ത സ്കൂട്ടറാണ് മോഷണം പോയത്.
ശനിയാഴ്ച രാവിലെ 10 .40 ഓടെയാണ് സംഭവം. കടയ്ക്ക് മുൻപിൽ പാർക്ക് ചെയ്ത KL05AV8963 നമ്പർ ഗ്രേ കളർ സ്കൂട്ടർ കവർച്ച ചെയ്യുകയായിരുന്നു. വാഹനം പാർക്ക് ചെയ്ത ശേഷം ഉടമ കടയിലേക്ക് പോയ തക്കം നോക്കിയാണ് മോഷണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ രണ്ടുപേർ ചേർന്നാണ് മോഷണം നടത്തിയതെന്നാണ് നിഗമനം. വാഹന ഉടമയുടെ പരാതിയിൽ കോട്ടയം വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.
Third Eye News Live
0
Tags :