കോട്ടയത്തുനിന്ന് കായംകുളത്ത് എത്തി സ്വര്‍ണ മാല പൊട്ടിച്ച്‌ മുങ്ങി; വിദഗ്ധ അന്വേഷണത്തിലൂടെ പൊലീസ് കുടുക്കിയത് കൊലപാതകം, പിടിച്ചുപറി, കഞ്ചാവ് വില്‍പന അടക്കം 22ഓളം കേസുകളില്‍ പ്രതിയായ തൃക്കൊടിത്താനം സ്വദേശിയെ

കോട്ടയത്തുനിന്ന് കായംകുളത്ത് എത്തി സ്വര്‍ണ മാല പൊട്ടിച്ച്‌ മുങ്ങി; വിദഗ്ധ അന്വേഷണത്തിലൂടെ പൊലീസ് കുടുക്കിയത് കൊലപാതകം, പിടിച്ചുപറി, കഞ്ചാവ് വില്‍പന അടക്കം 22ഓളം കേസുകളില്‍ പ്രതിയായ തൃക്കൊടിത്താനം സ്വദേശിയെ

സ്വന്തം ലേഖിക

കോട്ടയം: കോട്ടയത്തുനിന്ന് കായംകുളത്ത് എത്തി സ്വര്‍ണ മാല പൊട്ടിച്ച്‌ മുങ്ങിയ പ്രതി പിടിയിൽ .തൃക്കൊടിത്താനം പായിപ്പാട് നാലുകോടി കൂടത്തെട്ട് വടക്കേ പറമ്പ് വീട്ടില്‍ തോമസ് കുര്യാക്കോസാണ് (പപ്പന്‍ -45) പിടിയിലായത്. മേയ് ഏഴിന് കൃഷ്ണപുരം കാപ്പില്‍ മാവേലി സ്റ്റോറില്‍ വന്ന സ്ത്രീയുടെ മൂന്നര പവന്‍റെ മാല അപഹരിച്ച കേസിലാണ് ഇയാൾ പിടിയിലായത്. നമ്ബര്‍ പ്ലേറ്റ് മറച്ച സ്കൂട്ടറില്‍ വന്ന് മാല പൊട്ടിച്ചത് തുടക്കത്തില്‍ മോഷ്ടാവിനെ തിരിച്ചറിയാന്‍ തടസ്സമായി.

ഇതോടെ രണ്ടു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം വ്യാപിപ്പിച്ചു. കായംകുളം മുതല്‍ എറണാകുളം വരെയും കായംകുളത്തുനിന്ന് ഭരണിക്കാവ് വഴി കോട്ടയം വരെയും ഉള്ള ആയിരത്തോളം സി.സി.ടി.വി കാമറകള്‍ പരിശോധിച്ചാണ് അന്വേഷണം വ്യാപിപ്പിച്ചത്. സമാന കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുള്ളവരെ കേന്ദ്രീകരിച്ചപ്പോള്‍ നിര്‍ണായക വിവരം ലഭ്യമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതകം, പിടിച്ചുപറി, കഞ്ചാവ് വില്‍പന അടക്കം 22ഓളം കേസുകളില്‍ പ്രതിയാണ് തോമസ് കുര്യാക്കോസ്. ഇതോടെ മോഷ്ടാവിന്‍റെ വീടിന് സമീപം നിരീക്ഷണം കര്‍ശനമാക്കി. പൊലീസുകാര്‍ വീടിന് സമീപം രണ്ടുദിവസം കാത്തിരുന്നാണ് ആക്രമണകാരിയായ പ്രതിയെ തന്ത്രപരമായി കുടുക്കിയത്.

ജില്ല പൊലീസ് മേധാവി ജെ. ജയ്ദേവിന്റെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തില്‍ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐമാരായ ശ്രീകുമാര്‍, ഉദയകുമാര്‍, പൊലീസുകാരായ ബിനുമോന്‍, ലിമു മാത്യു, സബീഷ്, ജയലക്ഷ്മി, വിഷ്ണു, ശരത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.