കോട്ടയം കെഎം മാണി സ്മാരക ഗവൺമെൻറ് ജനറൽ ആശുപത്രിയിൽ 4.5 കിലോ തൂക്കം വരുന്ന ഗർഭപാത്രമുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

കോട്ടയം കെഎം മാണി സ്മാരക ഗവൺമെൻറ് ജനറൽ ആശുപത്രിയിൽ 4.5 കിലോ തൂക്കം വരുന്ന ഗർഭപാത്രമുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

 

കോട്ടയം : പാലാ കെഎം മാണി സ്മാരക ഗവൺമെൻറ് ജനറൽ ആശുപത്രിയിൽ നാലര കിലോ തൂക്കം വരുന്ന ഗർഭപാത്രം മുഴ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരിക്കുന്നു.പാലാ മരങ്ങാട്ടുപിള്ളി സ്വദേശിനിയായ (40) വയസ്സുകാരിയാണ് അമിതമായ വയറുവേദന മൂലം ഹോസ്പിറ്റലിൽ എത്തുകയും തുടർന്ന് ശസ്ത്രക്രിയ ചെയ്യുകയും ചെയ്തത്.

 

സര്‍ക്കാര്‍ മേഖലയില്‍ അപൂര്‍വമായി ചെയ്യുന്ന സങ്കീര്‍ണമായ ഈ ശസ്ത്രക്രിയ ഒരു ജില്ലാതല ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കാനായത് വലിയ നേട്ടമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. വിജയകരമായി ശസ്ത്രക്രിയ നടത്തിയ ജനറല്‍ ആശുപത്രിയിലെ മുഴുവന്‍ ടീമിനേയും  മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

അമിതമായ വയറുവേദനയെ തുടർന്ന് ഹോസ്പിറ്റലിൽ ചികിത്സയ്ക്ക് എത്തിയ യുവതിയുടെ വയറിൽ വലിയൊരു മുഴ കണ്ടെത്തുകയായിരുന്നു.തുടർന്ന് യുവതിയുടെ ആരോഗ്യനിലയിൽ പൂർണ്ണ പരിശോധന നടത്തി കഴിഞ്ഞ ശേഷമാണ് ശസ്ത്രക്രിയയിലേക്ക് നീങ്ങിയത് .ശസ്ത്രക്രിയക്ക് ശേഷം യുവതി പൂർണ ആരോഗ്യവതി ആണെന്നും ഡോക്ടർമാർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രി സൂപ്രണ്ട് ഡോ. അഭിലാഷ് ടി.പി.യുടെ ഏകോപനത്തില്‍ ഗൈനക്കോളജി വിഭാഗത്തിലെ ഡോ. ആശാറാണി, ഡോ. തോമസ് കുര്യാക്കോസ്, ഡോ. സന്ദീപ എന്നിവരും അനസ്‌തേഷ്യാ വിഭാഗത്തിലെ ഡോ. രമ്യ, സ്റ്റാഫ് നഴ്സ് സീന എന്നിവരും അടങ്ങിയ ടീമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.