കോട്ടയം ജനറൽ ആശു പത്രിയിൽ ഓപ്പറേഷൻ തിയേറ്റർ നവീകരിക്കുന്നു

കോട്ടയം ജനറൽ ആശു പത്രിയിൽ ഓപ്പറേഷൻ തിയേറ്റർ നവീകരിക്കുന്നു

 

കോട്ടയം : ജില്ലാ ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്റർ നവീകരിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള തീയേറ്റർ മാർച്ച് 15ന് അടയ്ക്കും. രണ്ടാം വാർഡിന് സമീപം താൽക്കാലിക ഓപ്പറേഷൻ തീയേറ്റർ സജ്ജമാക്കും. ഇത് മാർച്ച് 18 മുതൽ പ്രവർത്തന സജ്ജമാക്കാൻ ആണ് തീരുമാനം . നിലവിലുള്ള തിയേറ്ററിൽ വയറിങ് സംവിധാനം തകരാറിലായിരുന്നു. തറയിൽ പാകിയിരുന്ന ടൈലുകൾക്ക് വിള്ളൽ സംഭവിച്ചു .

ഇതെല്ലാം മാറ്റിയിട്ട് രണ്ടുമാസം കൊണ്ട് പണി പൂർത്തിയാക്കാനാണ് തീരുമാനം. ആദ്യഘട്ട പണികൾക്ക് ആശുപത്രി വികസന സമിതിയുടെ ഫണ്ടിൽ നിന്ന് 8 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട് . ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദുവിന്റെ നേതൃത്വത്തിൽ ആശുപത്രി വികസന സമിതി യോഗം ചേർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി.

പുതിയ കെട്ടിടം പണിക്കായി നേരത്തെ ഓഫ്ത്താൽ മോളജി വിഭാഗം ഓപ്പറേഷൻ തീയേറ്റർ സ്ഥിതിചെയ്യുന്ന കെട്ടിടം പൊളിച്ചു നീക്കിയിരുന്നു. പേവാർഡ് കെട്ടിടത്തിലെ മൂന്നു മുറികൾ മാസങ്ങൾക്ക് ശേഷം നവീകരിച്ച് തിയറ്ററായി ഉപയോഗിക്കാനായി 38 ലക്ഷം രൂപ ചെലവിട്ടാണ് നിർമ്മാണം പൂർത്തിയാക്കിയത് .ഇപ്പോൾ രണ്ടാമത്തെ തീയറ്റർ ആണ് തൽക്കാലിക സംവിധാനത്തിലേക്ക് മാറ്റുന്നത്. ആശുപത്രിയിൽ മൂന്നുനില കെട്ടിടത്തിന്റെ പണിയുമായി ബന്ധപ്പെട്ട് ചുറ്റുമതിൽ നിർമ്മാണം ആരംഭിച്ചു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ണ് നീക്കം ചെയ്യാൻ തീരുമാനിച്ചെങ്കിലും എടുത്തു തുടങ്ങിയിട്ടില്ല. മണ്ണ് ആശുപത്രിയുടെ വികസനത്തിനും ശേഷിക്കുന്നത് കോട്ടയം ഏറ്റുമാനൂർ നിയോജക മണ്ഡലങ്ങളിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കും മറ്റു വികസന പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാനാണ് തീരുമാനം. കെട്ടിടത്തിന്റെ നിർമ്മാണത്തിനായി 5 ലക്ഷം ക്യുബിക്ക് അടി മണ്ണ് ഉപയോഗിക്കും. ബാക്കി വരുന്ന മണ്ണാണ് നീക്കം ചെയ്യുക .