play-sharp-fill
ചാക്കോ മാഷിന്റെ 101 പവന്റെ ഇടയില്‍ തോമാച്ചായന്റെ വെള്ളക്കല്ല് മാല മുങ്ങിപ്പോകരുതെന്ന് പറയാന്‍ പറഞ്ഞു..! പൊലീസിലെ മാങ്ങാക്കള്ളന്റെയും മാലക്കള്ളന്റെയും ഇടയില്‍ കോട്ടയം പൊലീസ് തുറുങ്കിലടച്ച ഗുണ്ടകളുടെ വിവരങ്ങളും ജനങ്ങളെ അറിയിക്കണമെന്ന് പൊലീസ്; അലോട്ടിയും അരുണ്‍ ഗോപനും കമ്മല്‍ വിനോദും ഉള്‍പ്പെടെ തടങ്കലില്‍; വിശദാംശങ്ങള്‍ പങ്കുവച്ച് കോട്ടയം വെസ്റ്റ് പൊലീസ്

സ്വന്തം ലേഖകന്‍

കോട്ടയം: ചാക്കോ മാഷിന്റെ 101 പവന്റെ ഇടയില്‍ തോമാച്ചായന്റെ വെള്ളക്കല്ല് മാല മുങ്ങിപ്പോകരുതെന്ന് സ്ഫടികം സിനിമയില്‍ തുളസി ജാന്‍സിയോട് പറഞ്ഞത് പോലെയാണ് കോട്ടയം വെസ്റ്റ് പൊലീസിന്റെ അവസ്ഥ. മാങ്ങാക്കള്ളനെയും മാലക്കള്ളനെയും കുറിച്ച് മാത്രം ചര്‍ച്ച ചെയ്യുന്നതിനിടയ്ക്ക് ഇത് കൂടി വായിക്കണേയെന്ന് അപേക്ഷിച്ചു കൊണ്ടാണ് കോട്ടയം വെസ്റ്റ് പൊലീസ് ഗുണ്ടകള്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്.

പൊലീസിന്റെ കുറിപ്പ് വായിക്കാം; ജില്ലയിലെ പ്രധാന ഗൂണ്ട നേതാവായ വിനീത് സഞ്ചയനെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. കോട്ടയം ജില്ലയിലെ പ്രധാന ഗുണ്ട നേതാക്കളുടെ ഇപ്പോഴത്തെ അവസ്ഥ അറിയിക്കുന്നു. പോലീസിനെ സംബന്ധിച്ചുള്ള എതിരായ വാര്‍ത്തകള്‍ക്കിടെ ഇത് കൂടെ ജനങ്ങളെ അറിയിക്കേണ്ട ബാധ്യത ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. ജെയ്‌സമോന്‍ @ അലോട്ടി – ജയിലില്‍
2. വിനീത് സഞ്ചയന്‍ – ജയിലില്‍
3. അരുണ്‍ ഗോപന്‍ – ജയിലില്‍
4. മണിമല രമേശന്‍ – ജയിലില്‍
5. ലങ്കോ @ അഖില്‍ – ജയിലില്‍
6. KD ജോമോന്‍ – ജയിലില്‍
7. കമ്മല്‍ വിനോദ് – ജയിലില്‍
8. അച്ചു സന്തോഷ് – ജയിലില്‍
9. മിഥുന്‍ – പുതിയ കേസുകള്‍ ഇല്ല
10. ആയി സജി –
ശരീരം തളര്‍ന്നു കിടക്കുന്നു

എത്രയുണ്ട് എന്നറിയിക്കാന്‍ മാത്രമാണിത്. മാങ്ങാ കള്ളനെയും മാല കള്ളനെയും ഒക്കെ നോക്കുന്ന ഇടക്ക് ഇത് കൂടി വായിക്കണേ. ഈ പിടിച്ചിരിക്കുന്ന 8 പേരും കേസുണ്ടല്ലോ എന്നാല്‍ സ്റ്റേഷനിലേക്ക് പോയേക്കാം എന്ന് പറയുന്നവര്‍ അല്ല… പിടിക്കാന്‍ പോകുന്ന പോലീസുകാരുടെ മനക്കരുത്ത് ഒന്ന് കൊണ്ട് മാത്രം പിടികൂടിയവര്‍..!