Spread the love

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റും, ധനസഹായവും ഈ മാസം മോഡൽ ലയൺസ് ക്ലബ് ഓഫ് മണർകാടും ആശ്രയയും ചേർന്ന് 145 വൃക്കരോഗികൾക്ക് നൽകി.

video
play-sharp-fill

അശ്രയയുടെ സെക്രട്ടറി ഫാ.ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ Ln.MJF.Dr.സണ്ണി വി സക്കറിയ (ഡിസ്ട്രിക്റ്റ് ​ഗവർണർ ഓഫ് ലയൺസ് ക്ലബ്) കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. ഡോ. എബ്രഹാം തരിയൻ (എസ്.എച്ച് മെഡിക്കൽ സെന്റർ കോട്ടയം) വുക്കരോഗം വരാതിരിക്കുന്നതിനു നാം എന്തൊക്കെ ശ്രദ്ധിക്കണമെന്നും, അങ്ങനെ വന്നാൽ അതിനു ശേഷം നാം എന്തു ചെയ്യണം എന്നതിനെകുറിച്ചും ക്ലാസ്സ് എടുത്തു.

ഗാന്ധിനഗർ എസ് എച്ച് ഒ ഷിജി കെ , ബിനോദ് മാത്യു, ബി. ഹരി (ഡി.സി ലെഫ്രോ കെയർ ) ബിജു അലക്സ് ആർ,സി, അനിൽ നായർ , സിസ്റ്റർ. സ്ലോമോ, ജോസഫ് കുര്യൻ, സാബു ഉമ്മൻ, .എം.സി ചെറിയാൻ, എന്നിവർ ആശംസകൾ അർപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group