കോട്ടയം വില്ലൂന്നിയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് പേര്‍ പിടിയിൽ; ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഗാന്ധിനഗർ പോലീസും ഡാൻസാഫ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്

കോട്ടയം വില്ലൂന്നിയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് പേര്‍ പിടിയിൽ; ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഗാന്ധിനഗർ പോലീസും ഡാൻസാഫ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്

സ്വന്തം ലേഖിക

കോട്ടയം: കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ആർപ്പൂക്കര പിണഞ്ചിറക്കുഴി ഭാഗത്ത് തേവർമാലിൽ വീട്ടിൽ പ്രഭാകരൻ മകൻ ജിനു ടി.പി (47), അകലക്കുന്നം മറ്റക്കര ഭാഗത്ത് കിളിയൻകുന്ന് കോളനിയിൽ വിലങ്ങുംപാറയിൽ വീട്ടിൽ ജോസഫ് മകൻ രാജു പി.ജെ (60) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് ടീമും ഗാന്ധിനഗർ പോലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് വില്ലൂന്നി – കരിപ്പൂത്തട്ട് റോഡിൽ ഇല്ലിമൂല ഭാഗത്ത് വച്ച് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി ഇവരെ പിടികൂടുന്നത്.

ഗാന്ധിനഗർ സ്റ്റേഷൻ എസ്.ഐ വിദ്യ വി, എ.എസ്.ഐ പത്മകുമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളിൽ ഒരാളായ ജിനുവിന് ഗാന്ധിനഗർ സ്റ്റേഷനിൽ നിരവധി കഞ്ചാവ് കേസുകൾ നിലവിലുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.