play-sharp-fill
കോട്ടയത്തുകാരുടെ ദാനമാണ് തന്റെ ജീവിതം; താൻ മരണാവസ്ഥയിൽ കിടന്നപ്പോൾ മോശമായി പറഞ്ഞ ആളുകളോട് പരാതിയില്ല; ജീവിതത്തിലേക്കു തിരികെ വരുമെന്നു വിചാരിച്ചില്ല; എല്ലാവരോടും നന്ദി മാത്രമെന്ന്  വാവാ സുരേഷ്

കോട്ടയത്തുകാരുടെ ദാനമാണ് തന്റെ ജീവിതം; താൻ മരണാവസ്ഥയിൽ കിടന്നപ്പോൾ മോശമായി പറഞ്ഞ ആളുകളോട് പരാതിയില്ല; ജീവിതത്തിലേക്കു തിരികെ വരുമെന്നു വിചാരിച്ചില്ല; എല്ലാവരോടും നന്ദി മാത്രമെന്ന് വാവാ സുരേഷ്

സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോട്ടയത്തുകാരുടെ ദാനമാണ് തന്റെ ജീവിതം. താൻ മരണാവസ്ഥയിൽ കിടന്നപ്പോൾ മോശമായി പറഞ്ഞ ആളുകളോട് പരാതിയില്ല. ജീവിതത്തിലേക്കു തിരികെ വരുമെന്നു വിചാരിച്ചില്ല.

എല്ലാവരോടും നന്ദി മാത്രം. കോട്ടയത്തെ ചികിൽസ പൂർത്തിയായി ശ്രീകാര്യത്തെ വീട്ടിൽ മടങ്ങിയെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ്.

പ്രതീക്ഷയില്ലാത്ത ജീവിതത്തിൽനിന്ന് പ്രതീക്ഷയുള്ള ജീവിതത്തിലേക്കു തിരിച്ചെത്തിച്ച നല്ല മനസുകൾക്കു നന്ദി പറയുന്നു. അറിയുന്ന എല്ലാവരും രക്ഷപ്പെടാൻ പ്രാർഥിച്ചു. ചികിൽസയ്ക്ക് എല്ലാ സഹായവും നൽകിയ മന്ത്രി വി.എൻ.വാസവനോട് നന്ദി പറയുന്നതായും സുരേഷ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൻ മരണാവസ്ഥയിൽ കിടന്നപ്പോൾ മോശമായി പറഞ്ഞ ആളുകളോട് പരാതിയില്ല. അവർക്കു മലയാളികൾ മറുപടി കൊടുക്കും. തനിക്കു കിട്ടിയ സ്നേഹം വിലയ്ക്കു വാങ്ങിയതല്ല. ജീവിതത്തിലേക്കു തിരികെ വരുമെന്നു വിചാരിച്ചില്ല.

പാമ്പിനെ പിടിക്കാൻ എന്നെ വിളിക്കരുത് എന്ന് ഒരു ക്യാംപയിൻ വനംവകുപ്പിലെ താൽക്കാലിക ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്നു സുരേഷ് പറഞ്ഞു.

കോട്ടയം കുറിച്ചിയിലെ നാട്ടുകാർ വിളിച്ചു പറഞ്ഞിട്ടാണ് പോയത്. അവിടെ പാമ്പിനെ പിടിച്ചശേഷം ഷോ കാണിച്ചിട്ടില്ല. കുനിഞ്ഞു പാമ്പിനെ എടുക്കുന്നതിനിടയിൽ നട്ടെല്ലിനു വേദന തോന്നിയതു കൊണ്ട് ശ്രദ്ധമാറിയപ്പോഴാണ് കടി കിട്ടിയത്.