Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കുടുംബ സുഹൃത്തുമായ ഉമ്മൻചാണ്ടിയെ അനുസ്മരിച്ച്‌ സിനിമാ താരം കുഞ്ചാക്കോ ബോബൻ.

വ്യക്തിപരമായി ഉമ്മൻചാണ്ടിയെ അറിയാം. വ്യക്തിപരമായും കുടുംബപരമായും അറിയാമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉമ്മൻചാണ്ടിയുടെ വീട്ടിലേക്ക് ഒരു മുന്നറിയിപ്പുമില്ലാതെ കയറിച്ചെല്ലാൻ കഴിയും. എനിക്കെന്നല്ല, എല്ലാവര്‍ക്കും അതുപോലെ കേറിച്ചെല്ലാൻ കഴിയും. എല്ലാവരേയും ഒരു പോലെ കാണുന്ന നേതാവാണ് അദ്ദേഹമെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ക്കു വേണ്ടി മാത്രം സമയം കണ്ടെത്തി ചിലവഴിച്ചിരുന്ന നേതാവാണ് ഉമ്മൻചാണ്ടി. രാത്രി ഒന്നര കഴിഞ്ഞിട്ടാണ് ഒരിയ്ക്കല്‍ വീട്ടിലേക്ക് ചെന്നത്. അവിടെ ഫയലുകളുടെ കൂമ്പാരത്തിനിടയിലിരിക്കുന്ന ഉമ്മൻചാണ്ടിയെയാണ് കണ്ടത്. ആ സമയത്തും ജനങ്ങള്‍ക്കു വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്.