കോട്ടയം നഗരമധ്യത്തിൽ ടിബി റോഡിലുള്ള നഗരസഭയുടെ പാർക്കിംഗ് മൈതാനത്ത് സ്വകാര്യ വ്യക്തിക്ക് കെട്ടിടം പണിയുന്നതിനായി ലോഡ് കണക്കിന് മണ്ണ് ഇറക്കിയിട്ട സംഭവം; തേർഡ് ഐ ന്യൂസ് വാർത്തയേ തുടർന്ന് ഉണർന്ന് പ്രവർത്തിച്ച് നഗരസഭാ അധ്യക്ഷയും സെക്രട്ടറിയും; വർത്ത പുറത്ത് വന്ന് 24 മണിക്കൂറിനകം മണ്ണ് എടുത്ത് മാറ്റി

കോട്ടയം: പാർക്കിംഗിന് സ്ഥലമില്ലാതെ നട്ടം തിരിയുന്ന കോട്ടയം നഗരത്തിൽ ടിബി റോഡിൽ നഗരസഭാ വക പാർക്കിംഗ് മൈതാനത്ത് സ്വകാര്യ വ്യക്തിക്ക് കെട്ടിടം പണിയുന്നതിനായി ഇറക്കി ഇട്ടിരുന്ന മണ്ണ് തേർഡ് ഐ ന്യൂസ് വാർത്തയേ തുടർന്ന് മൈതാനത്ത് നിന്നും മാറ്റി.

ടിബി റോഡിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള പാർക്കിംഗ്‌ മൈതാനത്താണ് തൊട്ടടുത്ത് കെട്ടിടം പണിയുന്ന സ്വകാര്യ വ്യക്തി അനധികൃതമായി മണ്ണ് ഇറക്കിയിട്ടിരിക്കുന്നത്.

മണ്ണ് ഇറക്കിയിട്ടിരിക്കുന്നത് മൂലം സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിനഞ്ചോളം വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആവശ്യമായ സ്ഥലമാണ് ഇത്തരത്തിൽ കൈയ്യേറിയിരുന്നത്.

ഇത് സംബന്ധിച്ച് തേർഡ് ഐ ന്യൂസ് ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.വാർത്ത ശ്രദ്ധയിൽ പെട്ട നഗരസഭാ അധ്യക്ഷയും , സെക്രട്ടറിയും വിഷയത്തിൽ ഇടപെട്ട് അടിയന്തിരമായി മണ്ണ് നീക്കം ചെയ്യാൻ കെട്ടിട ഉടമയോട് നിർദേശിക്കുകയായിരുന്നു.