കോട്ടയത്ത് റവന്യു സ്റ്റാമ്പുകളും മുദ്രപത്രങ്ങളും കിട്ടാനില്ല; അപേക്ഷ നല്‍കാന്‍ വ്യാപാരസ്ഥാപനങ്ങള്‍ കയറിയിറങ്ങി ജനങ്ങൾ; അപേക്ഷ പോലും നല്‍കാനാവാതെ പലരും നിരാശരായി മടങ്ങുന്നത് പതിവാകുന്നു
കോട്ടയം: മുദ്രപത്രങ്ങള്‍ക്കും റവന്യു സ്റ്റാമ്പുകള്‍ക്കും കനത്ത ക്ഷാമമെന്ന് പരാതി.
മുനിസിപ്പാലിറ്റിയിലേക്കും പഞ്ചായത്തുകളിലേക്കും റവന്യു, താലൂക്ക്, മരാമത്ത് തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള അപേക്ഷകള്‍ക്കും കുറഞ്ഞ തുകയുടെ സ്റ്റാമ്പുകളും മുദ്രപത്രങ്ങളും നിര്‍ബന്ധമാണ്.
എന്നാല്‍ ആഴ്ചകളായി കോട്ടയത്തെ പഞ്ചായത്തുകളിൽ മുദ്രപത്രങ്ങളും സ്റ്റാമ്പുകളും കിട്ടാനില്ലാത്ത അവസ്ഥയാണ്.
വിവിധ അപേക്ഷകളും ആനുകൂല്യങ്ങളും വാങ്ങുന്നതിന് ഇവ നിര്‍ബന്ധമാണെന്നിരിക്കേ ഇവ കിട്ടാനില്ലാത്തത് ആവശ്യക്കാരെ വലക്കുകയാണ്. വിവിധ കരാറുകള്‍, വാടക ചീട്ടുകള്‍, ബാധ്യതകള്‍, ജനന- മരണ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്ക് അപേക്ഷ നല്‍കാന്‍ പൊതുജനം വ്യാപാരസ്ഥാപനങ്ങള്‍ കയറിയിറങ്ങുകയാണ്. അപേക്ഷ പോലും നല്‍കാനാവാതെ പലരും നിരാശരായി മടങ്ങുന്ന കാഴ്ചയാണുള്ളത്.
അപേക്ഷകള്‍ സ്വീകരിക്കുന്നതിനും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനും മുദ്രപേപ്പറും സ്റ്റാമ്പും വേണമെന്നിരിക്കേ അധികൃതരെ വിവരമറിയിച്ചെങ്കിലും കൈമലര്‍ത്തുകയാണത്രേ. ബന്ധപ്പെട്ട രേഖകള്‍ നല്‍കുന്നതിന് മുദ്രപത്രങ്ങള്‍ നിര്‍ബന്ധമാണ്. പേപ്പറുകളിലാണ് ഇവ രേഖപ്പെടുത്തി നല്‍കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെണ്ടര്‍മാരുടെ കൈവശവും 50, 100, 200 രൂപ മൂല്യമുള്ള മുദ്രപത്രങ്ങള്‍ ഇല്ലെന്നാണ് പറയുന്നത്. ട്രഷറികളില്‍ നിന്നുള്ള വിതരണം നിര്‍ത്തിവച്ചിരിക്കുന്നതായി അവര്‍ പറയുന്നു. കൂടാതെ 2, 5, 10 രൂപയുടെ കോര്‍ട്ട്ഫീ സ്റ്റാമ്പുകളും കിട്ടാനില്ല.
മുദ്രപത്രങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയതാണ് പ്രതിസന്ധിക്കു കാരണമായി പറയുന്നത്. സര്‍ക്കാര്‍ തലത്തിലുള്ള വിവിധ സേവനങ്ങള്‍ ഇനിമുതല്‍ ഓണ്‍ലൈനായാണ് ലഭ്യമാകുന്നത്.
ഇതിന് അക്ഷയ വഴിയോ മറ്റ് ജനസേവന കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷ കൊടുക്കണം. മുദ്രപത്രങ്ങളുടെ മറ്റും തുക ഓണ്‍ലൈനായി അടച്ചാല്‍ മതിയാകും. സര്‍ട്ടിഫിക്കറ്റുകള്‍ പേപ്പറുകളില്‍ പ്രിന്‍റു ചെയ്തു ലഭിക്കുന്ന വിധത്തിലാണ് ഓണ്‍ലൈന്‍ സേവനം സജ്ജമാക്കിയിരിക്കുന്നത്. ഈ സേവനത്തിന് മുന്നോടിയായാണ് ഇപ്പോള്‍ മുദ്രപത്രങ്ങളുടെയും മറ്റും വിതരണം നിര്‍ത്തിവച്ചിരിക്കുന്നത്.