കൈലാസ് നാഥിന്റെ ആഗ്രഹം പോലെ;മരണശേഷം മകന്റെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം; കോട്ടയം പുത്തനങ്ങാടിയിൽ വാഹനാപകടത്തിൽ മരിച്ച യുവാവ് ഇനി ജീവിക്കുക എട്ടോളം പേരിലൂടെ
സ്വന്തം ലേഖകൻ
കോട്ടയം : പുത്തനങ്ങാടിക്ക് സമീപം ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവിന്റെ മരണശേഷം അവയവങ്ങൾ ദാനം ചെയ്ത് കുടുംബം. താഴത്തങ്ങാടി പ്ലാത്തറയിൽ മനോജിന്റെയും പ്രസന്ന മനോജിന്റെയും മകനായ കൈലാസ് നാഥ് (23) ചികിത്സയിലിരിക്കെ മരണപ്പെട്ടു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ചതിനെത്തുടർന്ന് കൈലാസിന്റെ ആഗ്രഹപ്രകാരം തന്നെ അവയവങ്ങൾ ഡൊണേറ്റ് ചെയ്യാൻ തീരുമാനിച്ചു. തുടർന്ന് , കണ്ണ്, വൃക്ക , ഹൃദയം , പാൻക്രിയാസ് . കരൾ , കൈ എന്നിവ ദാനം ചെയ്യുകയായിരുന്നു. ഇതിൽ പ്രകാരം എട്ടോളം പേർക്കാണ് പുതു ജീവൻ ലഭിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
താഴത്തങ്ങാടി പ്ലാത്തറയിൽ മനോജിന്റെയും പ്രസന്ന മനോജിന്റെയും ഏക മകനാണ് കൈലാസ് സഹോദരി പൂജ പി എസ് സംസ്കാരം നാളെ വൈകുന്നേരം അഞ്ചുമണിക്ക് വീട്ടുവളപ്പിൽ
Third Eye News Live
0