പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; കോട്ടയം മൈലാടി സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കൊണ്ടൂർ മൈലാടി ഭാഗത്ത് മണ്ണിൽപറമ്പിൽ വീട്ടിൽ രാഹുൽ ഷാജി (23) എന്നയാളെയാണ് പാലാ പോലീസ് പിടികൂടിയത്.

video
play-sharp-fill

ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇതറിഞ്ഞ ഇയാൾ ഒളിവിൽ പോവുകയുമായിരുന്നു. തുടർന്ന് പോലീസ് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ ഇടുക്കി ചിറങ്കര എസ്റ്റേറ്റിൽ നിന്നും അതിസാഹസികമായി പിടികൂടുകയായിരുന്നു.

പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ ബിനു വി.എൽ, ബിജു വർഗീസ്, സി.പി. ഓ മാരായ ജോഷി മാത്യു, രഞ്ജിത്ത് സി എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. രാഹുൽ ഷാജിക്ക് തിടനാട് സ്റ്റേഷനിൽ അടിപിടി കേസും ഈരാറ്റുപേട്ട എക്സൈസിൽ കഞ്ചാവ് വിൽപ്പന കേസും നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group