കോട്ടയം പ്രസ്ക്ലബിൽ തേർഡ് ഐ ന്യൂസിനെതിരെ ജീവനക്കാർ പരാതി നൽകിയെന്ന തെറ്റായ  വാർത്ത : ജാഗ്രത ന്യൂസിനെതിരെ തേർഡ് ഐ ന്യൂസ് കോട്ടയം സി ജെ എം കോടതിയിൽ നൽകിയ കേസ്  പിൻവലിക്കും

കോട്ടയം പ്രസ്ക്ലബിൽ തേർഡ് ഐ ന്യൂസിനെതിരെ ജീവനക്കാർ പരാതി നൽകിയെന്ന തെറ്റായ വാർത്ത : ജാഗ്രത ന്യൂസിനെതിരെ തേർഡ് ഐ ന്യൂസ് കോട്ടയം സി ജെ എം കോടതിയിൽ നൽകിയ കേസ് പിൻവലിക്കും

 

കോട്ടയം : കോട്ടയം പ്രസ്ക്ലബിൽ തേർഡ് ഐ ന്യൂസിനെതിരെ ജീവനക്കാർ പരാതി നൽകിയെന്ന തെറ്റായ വാർത്ത ജാഗ്രതാ ന്യൂസിൽ പ്രസിദ്ധികരിച്ചത് അപകീർത്തികരമാണെന്ന് ചൂണ്ടിക്കാട്ടി തേർഡ് ഐ ന്യൂസ് ജാഗ്രതാ ന്യൂസ് ലൈവിനെതിരെ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ കേസ് പിൻവലിക്കും. ഇതു സംബന്ധിച്ച് അൽപം മുൻപ് തേർഡ് ഐ ന്യൂസ് പ്രസിദ്ധീകരിച്ച വാർത്തയും പിൻവലിക്കും.

കേസ് സംബന്ധിച്ച് ഇരുവിഭാഗങ്ങൾ തമ്മിൽ ധാരണയായ സാഹചര്യത്തിൽ കോട്ടയം സി ജെ എം കോടതിയിൽ നൽകിയ കേസ് പിൻവലിക്കാൻ തീരുമാനിച്ചതായി തേർഡ് ഐ മാനേജ്മെൻ്റ് അറിയിച്ചു.