play-sharp-fill
കോട്ടയം തിരുനക്കര എം. സി റോഡിൽ ​ഗാന്ധി പ്രതിമയ്ക്ക് സമീപം  പൈപ്പ് പൊട്ടി റോഡിലേക്ക് വെള്ളം ഒഴുകുന്നു; നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്

കോട്ടയം തിരുനക്കര എം. സി റോഡിൽ ​ഗാന്ധി പ്രതിമയ്ക്ക് സമീപം പൈപ്പ് പൊട്ടി റോഡിലേക്ക് വെള്ളം ഒഴുകുന്നു; നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം തിരുനക്കര എം. സി റോഡിൽ ​ഗാന്ധി പ്രതിമയ്ക്ക് സമീപം പൈപ്പ് പൊട്ടി റോഡിലേക്ക് വെള്ളം ഒഴുകുന്നു.

ഇതേത്തുടര്‍ന്ന് നഗരമധ്യത്തില്‍ വന്‍ഗതാഗത കുരുക്കുണ്ടായിരിക്കുകയാണ്. വാഹനങ്ങളൊക്കെ വഴിതിരിച്ച് വിടുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ട് അ‍ഞ്ച് മണിയോടെയാണ് സംഭവം. പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് വന്ന്, റോഡിൽ നിറഞ്ഞപ്പോളാണ് പൈപ്പ് പൊട്ടിയതാണന്ന് നാട്ടുകാർ ഉൾപ്പെടെയുള്ളവർ അറിഞ്ഞത്.

ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. ട്രാഫിക് പൊലീസ് സ്ഥലത്തെത്തി വാഹനങ്ങളൊക്കെ വഴിതിരിച്ച് വിടുകയാണ്.