play-sharp-fill
കോട്ടയം ഏറ്റുമാനൂരിനു സമീപം കോതനല്ലൂരിൽ ട്രെയിനിനു മുകളിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; എറണാകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കേരള എക്സ്പ്രസിന്റെ എൻജിൻ ഭാ​ഗത്താണ് ലൈൻ പൊട്ടി വീണത്;  തീ പിടിക്കാഞ്ഞതും, വൈദ്യുതി പ്രവഹിക്കാതിരുന്നതും മൂലം വൻദുരന്തം ഒഴിവായി

സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം ഏറ്റുമാനൂരിനു സമീപം കോതനല്ലൂരിൽ ട്രെയിനിനു മുകളിൽ വൈദ്യുതി ലൈൻ പൊട്ടിവീണു. എറണാകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കേരള എക്സ്പ്രസിന് മുകളിലാണ് ലൈൻ വീണത്. ഇതേ തുടർന്നു കോട്ടയം – എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം സ്തംഭിച്ചു.

വൈദ്യുതി ലൈൻ പൊട്ടി വീണെങ്കിലും തീ പിടിക്കാഞ്ഞതും, വൈദ്യുതി പ്രവഹിക്കാതിരുന്നതും മൂലം വൻദുരന്തം ഒഴിവായി

ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ട്രെയിന്റെ എൻജിൻ ഭാഗത്തേക്കാണ് വൈദ്യുതി ലൈൻ പൊട്ടി വീണത്. തുടർന്ന്, ഇത് വലിച്ചുകൊണ്ട് ട്രെയിൻ മീറ്ററുകളോളം മുന്നോട്ട് പോയി. ഇതേ തുടർന്നു ട്രെയിന്റെ എൻജിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂരിൽ ട്രെയിൻ പാളം തെറ്റിയതിനെ തുടർന്നു ട്രെയിൻ ഗതാഗതം ഏറെ സ്തംഭനം നേരിടുകയാണ്. ഇതിനിടെയാണ് വീണ്ടും ട്രെയിൻ ​ഗതാ​ഗതം അവതാളത്തിലാക്കി മറ്റൊരു അപകടം ഉണ്ടായിരിക്കുന്നത്

കോട്ടയത്തു നിന്നുള്ള റെയിൽവേ സ്‌റ്റേഷൻ മാനേജരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തേയ്ക്ക് തിരിച്ചു.