കോട്ടയം പയ്യപ്പാടിയിലെ വധശ്രമ കേസ്; ഒളിവിലായിരുന്ന പ്രതി പിടിയിൽ
കോട്ടയം: പുതുപ്പള്ളി മലക്കുന്നം ഭാഗം കുറ്റിപ്പുറം വീട്ടിൽ സണ്ണി പാനൂസ് മകൻ ബിബിൻ തോമസ് (32) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം പയ്യപ്പാടി കള്ള് ഷാപ്പിന് സമീപമുള്ള റേഷൻ കടയുടെ മുന്നിൽ വച്ച് ബിബിൻ ചാക്കോ എന്നയാളെ കത്തി ഉപയോഗിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു.
ഇവര്‍ തമ്മില്‍ മാസങ്ങള്‍ക്ക് മുന്‍പ് ഷാപ്പില്‍ വെച്ചു വഴക്കുണ്ടായതിനെ തുടര്‍ന്നുള്ള മുൻ വൈരാഗ്യം നിലനിന്നിരുന്നു.ഇതിന്റെ തുടർച്ചയെന്നോണമാണ് ബിബിൻ ചാക്കോയെ ആക്രമിച്ചത്.
സംഭവത്തിനുശേഷം ഇയാൾ ഒളിവിൽ പോകുകയും ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ പിടികൂടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യു.ശ്രീജിത്ത്, എസ്.ഐ മാരായ അനുരാജ് എം.എച്ച്, ലാലൻ, സി.പി.ഓ മാരായ ദീപു ചന്ദ്രൻ,വിപിൻ, ജയൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി.