കോട്ടയത്ത് നിന്ന് രാത്രി 1.20ന് പാലായിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചു; പുനരാരംഭിച്ച പഴയ സർവീസുകൾ ഏതെന്ന് അറിയാം…
സ്വന്തം ലേഖിക
പാലാ: പാലാ മേഖലയില്‍ നിന്നുമുള്ള യാത്രക്കാരുടെ ആവശ്യത്തെത്തുടര്‍ന്നു രാത്രി 1.20ന് കെഎസ്ആര്‍ടിസി കോട്ടയത്തു നിന്നു പാലായിലേക്ക് പുതിയ സര്‍വീസ് ആരംഭിച്ചു.
നിലവില്‍ രാത്രി 11.20 കഴിഞ്ഞാല്‍ പാലായിലേക്ക് സര്‍വീസ് ഉണ്ടായിരുന്നില്ല. വിവിധ സ്ഥലങ്ങളില്‍ നിന്നു കോട്ടയത്ത് എത്തുന്നവര്‍ക്ക് വളരെ സമയം കാത്തിരിക്കേണ്ട സ്ഥിതിയായിരുന്നു.
ഇതോടൊപ്പം കോവിഡ് കാലത്ത് മുടങ്ങിക്കിടന്ന ഏതാനും സര്‍വീസുകള്‍ കൂടി പുനരാരംഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉച്ചകഴിഞ്ഞ് 3.30ന് വൈറ്റില നിന്നു പാലാ വഴി കട്ടപ്പനയിലേക്കും വൈകുന്നേരം 5.10നു പാലായ്ക്കും രാത്രി 7.10നു പാലാ വഴി കാഞ്ഞിരപ്പള്ളിയിലേക്കും സര്‍വീസുകള്‍ പുനരാരംഭിച്ചു. രാത്രി 10.10ന് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഈരാറ്റുപേട്ട വഴി പാലായ്ക്കും സര്‍വീസ് ആരംഭിച്ചു.