വനിതാ ഏഷ്യാകപ്പ് ബംഗ്ലാദേശിൽ നടക്കും
ബംഗ്ലാദേശ്: വനിതാ ഏഷ്യാ കപ്പ് ബംഗ്ലാദേശിൽ നടക്കും. ഈ വർഷം ഒക്ടോബറിൽ ബംഗ്ലാദേശിലെ സിൽഹെറ്റിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ആകെ 7 ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
ഒക്ടോബർ 1 മുതൽ 16 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. ഏഷ്യാ കപ്പിലെ നിലവിലെ ചാമ്പ്യൻമാരാണ് ബംഗ്ലാദേശ്. 2014ലെ ടി20 ലോകകപ്പിന് ശേഷം ആദ്യമായാണ് സിൽഹെറ്റിൽ ഒരു അന്താരാഷ്ട്ര വനിതാ മത്സരം നടക്കുന്നത്. 2018 ഒക്ടോബറിൽ പാകിസ്ഥാനെതിരെയായിരുന്നു സിൽഹെറ്റിലെ അവസാന അന്താരാഷ്ട്ര വനിതാ മത്സരം.
Third Eye News K
0