കോട്ടയം പാക്കിൽ കാരമ്മൂട് പള്ളിയിലെ ഭിന്നശേഷിക്കാരനായ ജീവനക്കാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത

കോട്ടയം പാക്കിൽ കാരമ്മൂട് പള്ളിയിലെ ഭിന്നശേഷിക്കാരനായ ജീവനക്കാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പാക്കിൽ കാരമ്മൂട് പള്ളിയിലെ ഭിന്നശേഷിക്കാരനായ ജീവനക്കാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

കാരമ്മൂട് സെന്റ് ജോർജ് ഓർത്തഡോക്‌സ് സെഖിയോൺ പള്ളിയിലെ ജീവനക്കാരനായ കൂടത്തിങ്കൽ റോയിയെ(60)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. രാവിലെ പള്ളിയിൽ എത്തി മണിയടിച്ച ശേഷം തിരികെ വീട്ടിൽ മടങ്ങിയെത്തിയ റോയി, രണ്ടാം മണിയടിക്കുന്നതായി വീണ്ടും തിരികെ പോകുകയായിരുന്നു.

അൽപ സമയത്തിനു ശേഷം ഇയാളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്നു ബന്ധുക്കൾ പഞ്ചായത്തംഗം സലിമിനെ വിവരമറിയിച്ചു. സ്ഥലത്ത് എത്തിയ ഇയാൾ വിവരമറിയിച്ചതോടെ ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

കിണറ്റിൽ ചാടി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ഇതു തന്നെയാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും മൊഴി.

അവിവാഹിതനായ റോയി തറവാട്ട് വീട്ടിൽ സഹോദരനും കുടുംബത്തിനുമൊപ്പമാണ് താമസിച്ചിരുന്നത്. കുറച്ച് നാളുകളായി ഇദ്ദേഹം അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.

പള്ളിയിൽ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനവും ഭിന്നശേഷി പെൻഷനുമായിരുന്നു ഇദ്ദേഹത്തിന്റെ ഏക വരുമാനം. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തിട്ടുണ്ട്.