കോട്ടയം നഗരത്തിൽ അനധികൃത കെട്ടിടങ്ങൾ ഉയരുന്നു: കെട്ടിടങ്ങൾക്ക് അനുവാദം നൽകുന്നതിന് പിന്നിൽ നഗരസഭയിലെ മാഫിയ സംഘം: കഞ്ഞിക്കുഴിയിലെ അനധികൃത ഫ്ലാറ്റിൻ്റെ ഫയലടക്കം  കാണാനില്ല; ഒറ്റയാളുടെ ഭൂരിപക്ഷത്തിൽ ഭരണം നടത്തുന്ന നഗരസഭയിൽ കിട്ടിയ അവസരം മുതലാക്കി കടുംവെട്ട്

കോട്ടയം നഗരത്തിൽ അനധികൃത കെട്ടിടങ്ങൾ ഉയരുന്നു: കെട്ടിടങ്ങൾക്ക് അനുവാദം നൽകുന്നതിന് പിന്നിൽ നഗരസഭയിലെ മാഫിയ സംഘം: കഞ്ഞിക്കുഴിയിലെ അനധികൃത ഫ്ലാറ്റിൻ്റെ ഫയലടക്കം കാണാനില്ല; ഒറ്റയാളുടെ ഭൂരിപക്ഷത്തിൽ ഭരണം നടത്തുന്ന നഗരസഭയിൽ കിട്ടിയ അവസരം മുതലാക്കി കടുംവെട്ട്

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നഗരത്തിലും കഞ്ഞിക്കുഴിയിലും അടക്കം അനധികൃത കെട്ടിടങ്ങൾ ഉയരുന്നു. നഗരസഭയുടെ മൗന സമ്മതത്തോടെയാണ് നഗരത്തിൽ കെട്ടിടങ്ങൾ ഉയരുന്നത്.

ഈ കെട്ടിടങ്ങൾ എല്ലാം അനുവാദമില്ലാതെ കെട്ടിപ്പൊക്കുകയും ,ഇതിന് ശേഷം നഗരസഭ അംഗീകാരം നൽകുകയുമാണ് ചെയ്യുന്നത്. ഇതിന് പിന്നിൽ വൻ അഴിമതിയുണ്ടെന്ന ആരോപണമാണ് ഉയരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഞ്ഞിക്കുഴിയിൽ അനധികൃതമായി ഉയരുന്ന ഫ്ലാറ്റിൻ്റെ ഫയലടക്കം നഗരസഭയിൽ കാണാനില്ല. കോട്ടയം നഗരസഭയുടെ എഞ്ചിനീയറിംഗ് വിഭാഗത്തിൽ കടും വെട്ടാണ് നടക്കുന്നത്.

പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്തപ്പോൾ മുതൽ നഗരസഭയുടെ പരിധിയിൽ നിരവധി കെട്ടിടങ്ങളാണ് ഉയർന്നത്. ഈ കെട്ടിടം നിർമ്മിക്കുന്നതിന് പിന്നിൽ അഴിമതി ഉണ്ടെന്ന് നിരവധി പരാതികൾ നഗരസഭ ഓഫിസിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ, ഈ പരാതികൾ ഒന്നിലും നടപടിയെടുത്തിട്ടില്ലെന്നാണ് ആരോപണം ഉയരുന്നത്.

ഈ പരാതികളിൽ ഒന്നും നടപടി എടുക്കാത്തത് നഗരസഭയിലെ ഉന്നത സ്വാധീനത്തെ തുടർന്നാണ് എന്നാണ് ആരോപണം. പല സ്ഥലത്തും പരാതികളിൽ പരിശോധന പോലും നടത്താറില്ല.

പരാതിയുമായി എത്തുന്നവരെ നിരുത്സാഹപ്പെടുത്തുന്നത് പതിവാണ്. ഇത് കൂടാതെ അനധികൃതമായി കെട്ടിടം നിർമ്മിച്ചവരെ സമീപിച്ച് പിരിവ് നടത്തുന്നതും പതിവാണ്.

നഗരസഭ ചുറ്റിപ്പറ്റിയുള്ള അനധികൃത മാഫിയ സംഘമാണ് ഇപ്പോൾ തട്ടിപ്പിന് കുടപിടിക്കുന്നതെന്നാണ് ആരോപണം. ഈ സാഹചര്യത്തിൽ നഗരത്തിൽ ഉയരുന്ന അനധികൃത കെട്ടിടങ്ങൾ കണ്ടെത്തി നടപടിയെടുക്കണമെന്നാണ് ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ചിലർ വിജിലൻസിനെ സമീപിച്ചിട്ടുണ്ട്.

നഗരസഭയിലെ അഴിമതിക്കഥ. തുടരും!