കോട്ടയം  കെഎസ്‌ആര്‍ടിസി ബസ്‌ സ്‌റ്റാന്‍ഡിലെ പഴയ കെട്ടിടം പൊളിച്ചുനീക്കി

കോട്ടയം കെഎസ്‌ആര്‍ടിസി ബസ്‌ സ്‌റ്റാന്‍ഡിലെ പഴയ കെട്ടിടം പൊളിച്ചുനീക്കി

സ്വന്തം ലേഖകൻ

കോട്ടയം: കെഎസ്‌ആര്‍ടിസി ബസ്‌ സ്‌റ്റാന്‍ഡിലെ പഴയ കെട്ടിടം പൊളിച്ചുനീക്കല്‍ പൂര്‍ത്തിയായി.

ജനലുകളും കതകുകളുമടക്കമുള്ള തടി ഉരുപ്പടികളെല്ലാം നേരത്തേ ഇളക്കിമാറ്റിയിരുന്നു.
ഭിത്തികള്‍ പൊളിച്ചുനീക്കലും പൂര്‍ത്തിയായി. ഇനി പൊളിച്ചിട്ടവ നീക്കം ചെയ്യണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞമാസം 21നാണ് കെട്ടിടം പൊളിക്കുന്ന ജോലികള്‍ തുടങ്ങിയത്. പൊളിക്കുന്നതിന് മുന്നോടിയായി കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് അടക്കമുള്ളവ ക്യാന്റീന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലേക്ക് മാറ്റിയിരുന്നു.

ബസുകള്‍ ഇറങ്ങിപ്പോകാന്‍ പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. ബസ് കാത്തുനില്‍ക്കാന്‍ താല്‍കാലിക ഷെഡും നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ സൗകര്യം കുറവാണെന്ന പരാതിയുണ്ട്‌.

പഴയകെട്ടിടം പൊളിച്ച്‌ നീക്കിയശേഷം ഈ സ്ഥലം ടൈലിട്ട് നവീകരിച്ച്‌ ബസുകളുടെ പാര്‍ക്കിങ് യാര്‍ഡാക്കി മാറ്റാനാണ് തീരുമാനം. 1.8 കോടി രൂപ ഉപയോഗിച്ചാണ് നവീകരണം.

തീയറ്റര്‍ റോഡിനോട്‌ ചേര്‍ന്ന് ‘എല്‍ ‘ ആകൃതിയില്‍ കാത്തിരിപ്പുകേന്ദ്രവും ഓഫീസും നിര്‍മിക്കും. മൂന്ന് നിലയില്‍ പണിയുന്ന കെട്ടിടത്തിന്റെ ആദ്യനിലയുടെ നിര്‍മാണം പകുതി പൂര്‍ത്തിയായിട്ടുണ്ട്‌.