play-sharp-fill
കോട്ടയത്ത് വിജയം ഉറപ്പിച്ച് തുഷാർ വെള്ളാപ്പള്ളി ; അക്ഷരനഗരിയെ ആവേശകടലാക്കി എൻഡിഎ റോഡ് ഷോ 

കോട്ടയത്ത് വിജയം ഉറപ്പിച്ച് തുഷാർ വെള്ളാപ്പള്ളി ; അക്ഷരനഗരിയെ ആവേശകടലാക്കി എൻഡിഎ റോഡ് ഷോ 

കോട്ടയം : എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്വത്തിൽ കോട്ടയത്ത്  നടന്ന റോഡ് ഷോ കാണാൻ ആയിരങ്ങൾ അണി ചേർന്നു.

ചെണ്ട മേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ തുറന്ന വാഹനത്തിൻ നടന്ന റോഡ് ഷോയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ , കോട്ടയത്തെ  എൻ ഡി എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി, ബിജെപി ജില്ലാ പ്രസിഡൻറ് ലിജിൻലാൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടയം കളക്ടറേറ്റ് ജംഗഷനിൽ നിന്നും ആരംഭിച്ച യാത്രയെ പ്രവർത്തകർ ആർപ്പു വിളികളോടെയാണ് സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെയും പ്ലക്കാർഡുകളും താമര ചിഹ്നവും എൻഡിഎയിലെ വിവിധ കക്ഷികളുടെ കൊടികളുമേന്തിയാണു പ്രവർത്തകർ റോഡ്ഷോയിൽ പങ്കെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡ് ഷോയിലെ ജനപങ്കാളിത്തവും തുഷാർ വെള്ളാപ്പള്ളിയുടെ പ്രചരണ പ്രവർത്തനങ്ങളും കോട്ടയത്ത് എൻ ഡി എ യുടെ മികച്ച വിജയത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് പ്രവർത്തകർ പറഞ്ഞു.