കോട്ടയം നാഗമ്പടം ബസ്റ്റാൻഡിൽ ഫുട്പാത്ത് കൈയേറി കച്ചവടം: കാൽനടയാത്രക്കാർക്കും സമീപത്തെ കടകൾക്കും ബുദ്ധിമുട്ടാുണ്ടാക്കുന്ന കച്ചവടക്കാരെ പോലീസ് ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: നാഗമ്പടം ബസ്‌സ്റ്റാൻഡിലെ ഫുട്പാത്ത് കൈയ്യേറി വിൽപ്പന വസ്തുക്കൾ നിറച്ച് കച്ചവടം തകൃതി. സ്റ്റാന്റിലെത്തുന്ന യാത്രക്കാർക്കും സമീപത്തെ കടകൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള കച്ചവടക്കാരെ പൊലീസിന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ചു.
നഗരത്തിന്റെ വിവവിധഭാഗങ്ങളിൽ ഇത്തരത്തിൽ ഫുട്പാത്ത് കൈയ്യേറി തുണികളും, ബാഗുകളും , ചെരിപ്പുകളും വില്ക്കുന്നവർ നിരവധിയാണ് . ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള ഇത്തരം കച്ചവടം നിരോധിക്കാൻ അധികൃതർ വേണ്ട നടപടികൾ എടുക്കുന്നില്ലായെന്നും പരാതിയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പലപ്പോഴും ഇത്തരത്തിലുള്ള വഴിയോരക്കച്ചവടക്കാർ നഗരത്തിൽ ഗതാഗതകുരുക്കും സൃഷ്ടിക്കാറുണ്ട്, നിരവധി പരാതികൾ ദിനംപ്രതി ഉണ്ടാകുന്നുണ്ട്. ടൗണിൽ വഴി തടസപ്പെടുത്തിയും കടക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയും പ്രവർത്തിക്കുന്ന വഴയോര കച്ചവടക്കാർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.