എറണാകുളം ആലങ്ങാട് റിസോർട്ടിലെ നീന്തൽകുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; രാത്രി റിസോർട്ടിലെ നീന്തൽ കുളത്തിലേയ്ക്കു ചാടിയ യുവാവ് തലയടിച്ചുവീണാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം; കോട്ടയം മുട്ടമ്പലം സ്വദേശിയായ യുവാവാണ് മരണപ്പെട്ടത്
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം മുട്ടമ്പലം സ്വദേശിയെ എറണാകുളം ആലങ്ങാട് റിസോർട്ടിലെ നീന്തൽകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
മുട്ടമ്പലം വെട്ടിക്കൊമ്പിൽ റോയ് മാത്യുവിന്റെ മകൻ മാത്യു റോയി(26)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ആലങ്ങാട് കരിമാലൂരിനു സമീപം മാട്ടുപ്പുറം റിവർ സൈഡ് 24 എന്ന റിസോർട്ടിലെ നീന്തൽ കുളത്തിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എം.ബി.എ പൂർത്തിയാക്കിയ മാത്യു എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. വർക്ക് അറ്റ്‌ഹോമിന്റെ ഭാഗമായുള്ള പ്രോജക്ട് സമർപ്പിക്കുന്നതിനായി എറണാകുളത്ത് പോയിരുന്നു.
ശനിയാഴ്ച മാത്യുവും സുഹൃത്തുക്കളും ആലങ്ങോട്ട് റിവർസൈഡ് എന്ന റിസോർട്ടിൽ മുറിയെടുത്തു. രാത്രി റിസോർട്ടിലെ നീന്തൽ കുളത്തിലേയ്ക്കു ചാടിയ മാത്യു തലയിടിച്ചു വീഴുകയായിരുന്നു.
ഇതേ തുടർന്നു ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നുവെന്ന് സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞു.
ചേർപ്പുങ്കൽ വെട്ടിക്കൊമ്പിൽ വീട്ടിൽ റോയി മാത്യുവാണ് പിതാവ്. അമ്മ മോളി. സഹോദരി എലിസബത്ത് ഡോക്ടറാണ്.