play-sharp-fill
കോട്ടയം നഗരസഭയിൽ അവിശ്വാസം പാസായിട്ട് 32 ദിവസം കഴിഞ്ഞു; ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് വൈകിക്കുന്നതിന് പിന്നിൽ ഗൂഡാലോചന

കോട്ടയം നഗരസഭയിൽ അവിശ്വാസം പാസായിട്ട് 32 ദിവസം കഴിഞ്ഞു; ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് വൈകിക്കുന്നതിന് പിന്നിൽ ഗൂഡാലോചന

സ്വന്തം ലേഖകൻ

കോട്ടയം: നഗരസഭയിൽ അവിശ്വാസ പ്രമേയം പാസായിട്ട് 32 ദിവസം കഴിഞ്ഞു. കഴിഞ്ഞ മാസം 24 നാണ് ചെയർപേഴ്സനായിരുന്ന ബിൻസി സെബാസ്റ്റ്യനെ പ്രതിപക്ഷം അവിശ്വാസത്തിലൂടെ പുറത്താക്കിയത്. 22 അംഗങ്ങൾ വീതമാണ് എൽഡിഎഫിനും, യു ഡി എഫിനും .8 അംഗങ്ങൾ ബി.ജെ.പിക്കും


ആകെയുള്ള 52 അംഗങ്ങളിൽ 30 പേർ വോട്ടെടുപ്പിൽ പങ്കെടുത്തു. എൽഡിഎഫിനൊപ്പം ബി ജെ പിയും അവിശ്വാസത്തെ അനുകൂലിച്ചു. ഒരംഗത്തിൻ്റെ വോട്ട് അസാധുവായിരുന്നു. തുടർന്ന് 29 അംഗങ്ങളുടെ പിന്തുണയിൽ ചെയർപേഴ്സനെ പുറത്താക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവിശ്വാസം പാസായാൽ 30 ദിവസത്തിനകം അടുത്ത
തിരഞ്ഞെടുപ്പ് നടത്തി ചെയർപേഴ്സനെ തിരഞ്ഞെടുക്കണമെന്നാണ് ചട്ടം. എന്നാൽ അവിശ്വാസം പാസായി 32 ദിവസങ്ങൾ കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താനുള്ള യാതൊരു നീക്കവും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. ഇതിൻ്റെ പുറകിൽ വൻ ഗൂഡാലോചനയാണ് ഉള്ളത്.

അധ്യക്ഷയില്ലാത്തതു കൊണ്ട് തന്നെ ഭരണപരമായ പല കാര്യങ്ങളിലും തീരുമാനമെടുക്കാൻ ഭരണ സമിതിയ്ക്ക് കഴിയുന്നില്ല. വൈസ് ചെയർമാനായിരുന്ന ബി. ഗോപകുമാറാണ് ആക്ടിംഗ് ചെയർമാൻ