എന്തുകൊണ്ട് ആ കുട്ടി സ്വന്തം നാട്ടിലെ എം.എൽ.എയെ വിളിച്ചില്ല; മുകേഷിനെ കുടുക്കാൻ ശ്രമിക്കുന്നത് ആര്; വിവാദ ഫോൺ വിളിയും മുകേഷിന്റെ വിശദീകരണ വീഡിയോയും വൈറലാകുന്നു
തേർഡ് ഐ ബ്യൂറോ
കൊല്ലം: തന്റെ ഫോൺ വിളിയുടെ പേരിൽ മുൻപും കൊല്ലം എം.എൽ.എ മുകേഷ് സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.
മുൻപ് എം.എൽ.എ ആകുന്നതിനും മുൻപാണ് രാത്രി ഫോണിൽ വിളിച്ച ആരാധകനോട് മുകേഷ് മോശമായി സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെയാണ് പത്താം ക്ലാസ് വിദ്യാർത്ഥിയോട് മുകേഷ് മോശമായി സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഈ വീഡിയോയ്ക്കു പിന്നിൽ തന്നെ കുടുക്കാനുള്ള ട്രാപ്പായിരുന്നു എന്നതാണ് മുകേഷിന്റെ വാദം.
ഈ വാദത്തെ ശരിവയ്ക്കുന്ന കുറച്ചധികം സംശയങ്ങളും ഇപ്പോൾ ഉയരുന്നുണ്ട്. എന്തിനാണ് ആ പത്താം ക്ലാസ് വിദ്യാർത്ഥി പാലക്കാട്ട് നിന്ന് കൊല്ലം എം.എൽ.എയെ വിളിക്കേണ്ട കാര്യമെന്നാണ് ചോദ്യം.
സുരേഷ് ഗോപിയെ പോലെയോ മറ്റ് സിനിമാ രാഷ്ട്രീയക്കാരെയെപ്പോലെയോ സംസ്ഥാനത്തെമ്പാടും പരിപാടികൾ ഉള്ള ആളോ, സംസ്ഥാനത്തെമ്പാടും സഹായം ചെയ്യുന്ന ആളോ അല്ല മുകേഷ്.
അത് മാത്രമല്ല, വിളിച്ച കുട്ടിയ്ക്ക് സ്വന്തം നാട്ടിലെ എം.എൽ.എയെ പരിചയവുമില്ല. ഇത് കൂടാതെ ആ കുട്ടി സ്വന്തം പേര് വെളിപ്പെടുത്തുന്നതമില്ല. ഈ സാഹചര്യത്തിൽ മുകേഷിന്റെ വാദങ്ങൾക്ക് ന്യായമുണ്ടെന്നാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.