ഏജന്റിന്റെ ഡെപ്പോസിറ്റ് തുകയ്ക്ക് മുകളിൽ പാൽ ക്രെഡിറ്റ് നൽകാൻ നിയമമില്ല ; ഒന്നരക്കോടിയുടെ കുടിശിക; കോട്ടയം ഡയറിയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ ; ചങ്ങനാശേരി ഹബ്ബിലെ പാൽ വിതരണവുമായി ബന്ധപ്പെട്ടാണ് നടപടി

ഏജന്റിന്റെ ഡെപ്പോസിറ്റ് തുകയ്ക്ക് മുകളിൽ പാൽ ക്രെഡിറ്റ് നൽകാൻ നിയമമില്ല ; ഒന്നരക്കോടിയുടെ കുടിശിക; കോട്ടയം ഡയറിയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ ; ചങ്ങനാശേരി ഹബ്ബിലെ പാൽ വിതരണവുമായി ബന്ധപ്പെട്ടാണ് നടപടി

സ്വന്തം ലേഖകൻ

കോട്ടയം : ഓണം സീസണിൽ വിതരണം ചെയ്ത പാലിന്റെ കുടിശികയായ ഒന്നരക്കോടി രൂപ വാങ്ങിയെടുക്കാൻ കഴിയാത്ത കോട്ടയം ഡയറിയിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് മിൽമ. ചങ്ങനാശേരി ഹബ്ബിലെ പാൽ വിതരണവുമായി ബന്ധപ്പെട്ടാണ് നടപടി.

കാഞ്ഞിരപ്പള്ളി, മരങ്ങാട്ടുപിള്ളി, ചങ്ങനാശേരി ഹബ്ബ് വഴിയാണ് മിൽമയുടെ പ്രാദേശിക വിതരണം. ചങ്ങനാശേരി ഹബ്ബിലേയ്ക്കുള്ള പാൽ അയച്ചെങ്കിലും ഏജന്റ് പണം നൽകിയില്ല. അടുത്ത ദിവസങ്ങളിലും പണം കൈപ്പാറ്റാതെ പാൽ നൽകി. 1.52 കോടി രൂപ കുടിശികയായപ്പോഴാണ് അന്വേഷണമെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏജന്റിന്റെ ഡെപ്പോസിറ്റ് തുക 20 ലക്ഷമാണ്. ഇതിന് മുകളിൽ പാൽ ക്രെഡിറ്റ് നൽകാൻ നിയമമില്ല. പണം തിരിച്ചുപിടിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്നാണ് മിൽമ അധികൃതർ പറയുന്നത്.

അറുപതോളം തസ്തികകളിലേക്കുള്ള നിയമനങ്ങൾക്ക് അനുമതി നൽകാനുള്ള നീക്കവുമായി ഉടൻ ഭരണസമിതി യോഗം ചേരുന്നുണ്ട്. ഇതിനു മുന്നോടിയായി രണ്ടുപേരെ മാത്രം സസ്‌പെൻഡ് ചെയ്ത് തടിയൂരാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപണമുണ്ട്.