അമിത വേഗത്തിലെത്തിയ ആംബുലൻസ് ഓട്ടോയിലിടിച്ച് അപകടം ; രണ്ട് പേർക്ക് പരിക്ക്

അമിത വേഗത്തിലെത്തിയ ആംബുലൻസ് ഓട്ടോയിലിടിച്ച് അപകടം ; രണ്ട് പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

പാവറട്ടി: അമിത വേഗത്തിലെത്തിയ ആംബുലൻസ് ഓട്ടോയിലിച്ച് ഓട്ടോയിലെ യാത്രക്കാരിയുടെ കൈയ്ക്ക് പരിക്കേറ്റു.

ഒരുമനയൂർ മുത്തൻമാവ് സ്വദേശി മണി (45 ) യുടെ കൈയ്ക്കാണ് സാരമായി പരിക്കേറ്റത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ കുണ്ടുവക്കടവ് പാലത്തിന് സമീപമാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്ടോയിലുണ്ടായിരുന്ന മണിയുടെ പേരക്കുട്ടി ഏഴു വയസുള്ള മേഘനാഥിൻ്റെ പല്ലിനും പരിക്കുണ്ട്. ഇടിച്ച ആംബുലൻസ് സംഭവസ്ഥലത്ത് നിർത്താതെ പോകുകയായിരുന്നു.