പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. ഗിരിജ പാർവ്വതി നടത്തിയ പരിശ്രമങ്ങൾക്ക് ഫലം കണ്ടു ; അഭിഭാഷകർക്കും ജുഡീഷ്യൽ ഓഫ്ഫീസർമാർക്കും ഇനി പാർട്ട് ടൈം ആയി പി എച്ച് ഡി ചെയ്യാം ; സുപ്രധാനമായ തീരുമാനമുണ്ടായത് കോട്ടയം മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ

പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. ഗിരിജ പാർവ്വതി നടത്തിയ പരിശ്രമങ്ങൾക്ക് ഫലം കണ്ടു ; അഭിഭാഷകർക്കും ജുഡീഷ്യൽ ഓഫ്ഫീസർമാർക്കും ഇനി പാർട്ട് ടൈം ആയി പി എച്ച് ഡി ചെയ്യാം ; സുപ്രധാനമായ തീരുമാനമുണ്ടായത് കോട്ടയം മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ

സ്വന്തം ലേഖകൻ

അഭിഭാഷകർക്കും ജുഡീഷ്യൽ ഓഫ്ഫീസർമാർക്കും ഇനി പാർട്ട് ടൈം പി എച്ച് ഡി ചെയ്യാം.ലക്ഷ്യം കണ്ടത് എറണാകുളം ഗവ. ലോ കോളേജിലെ റിസർച്ച് സ്കോളർ കൂടിയായ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. ഗിരിജ പാർവ്വതി നടത്തിയ പരിശ്രമങ്ങൾ.


കോട്ടയം മഹാത്മാ ഗാന്ധി സർവ്വകലാശാലയിലാണ് സുപ്രധാനമായ ഈ തീരുമാനമുണ്ടായത്. എറണാകുളം ഗവ. ലോ കേളേജ് പ്രിൻസിപ്പൽ ബിന്ദു എം നമ്പ്യാർ ആണ് ഇത്തരത്തിൽ ഒരു അപേക്ഷ വന്നത് എം ജി യൂണിവേഴ്സിറ്റി അധികൃതർക്ക് അയച്ചു നൽകിയത്. റിസർച്ച് ഗൈഡ് ആയി പ്രവർത്തിക്കുന്ന അസ്സിസ്റ്റൻ്റ് പ്രൊഫസ്സർ ഡോ. ഗിഫ്റ്റി ഉമ്മൻ പൂർണ്ണ പിന്തുണ നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റു റിസർച്ച് സ്കോളർമാരുടെ പിന്തുണയോടെ തൻ്റെ സ്വന്തം പരിശ്രമം പൂർണ്ണമായി നൽകിയതോടെ അഡ്വ.ഗിരിജാ പാർവതി നൽകിയ അപേക്ഷ പരിഗണിക്കപ്പെടുകയായിരുന്നു. അതുവരെ പ്രതിസന്ധിയിലായിരുന്ന പലരുടെയും പി എച്ച് ഡി ഗവേഷണം ഇപ്പോൾ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് അഭിഭാഷക ഗവേഷകർ.

രാജൻ ഗുരുക്കൾ വൈസ് ചാൻസലർ ആയിരുന്ന കാലത്തു മുതൽ അപേക്ഷകൾ നൽകി കാത്തിരുന്ന പലർക്കും പി എച്ച് ഡി ഫുൾ ടൈം സ്കോളർ ആയി രജിസ്റ്റർ ചെയ്യേണ്ടി വന്നു. ഇതുവരെയും അഭിഭഷകർക്ക് പാർട്ട് ടൈം ആയി രജിസ്റ്റർ ചെയ്യാനാവുമായിരുന്നില്ല. അത് പ്രൊഫഷൻ ഉപേക്ഷിച്ച് പി എച്ച്ഡി ചെയ്യുകയോ പി എച്ച് ഡി മോഹം ഉപേക്ഷിക്കുകയോ ചെയ്യുന്നതിൽ എത്തിക്കുമായിരുന്നു. ഇതിനാണ് എം ജി യൂണിവേഴ്സിറ്റി പരിഹാരമായി പുതിയ മാർഗ്ഗ നിർദ്ദേശം പുറത്തിറക്കിയിട്ടുള്ളത്.

ഇപ്പോൾ സാധാരണ ഫുൾടൈം പി എച്ച് ഡി കോഴ്സിനു രജിസ്റ്റർ ചെയ്തിട്ടുള്ള അഭിഭാഷകർക്കും ജൂഡീഷ്യൽ ഓഫീസർമാർക്കും പാർട്ട് ടൈം റിസർച്ച് സ്കോളർ ആയി അപേക്ഷ നൽകി പരിവർത്തനം ചെയ്യാം.

അഡ്വ. ഗിരിജാ പർവ്വതിയ്ക്കും വിജയ ലക്ഷ്മിയ്ക്കും, ഗവ. ലോ കോളജ് പ്രിൻസിപ്പൽ ഡോ. ബിന്ദു എം നമ്പ്യാർ, അസ്സിസ്റ്റൻ്റ് പ്രൊഫസ്സർ ഡോ. ഗിഫ്റ്റി ഉമ്മൻ എന്നിവർക്ക് അഭിനന്ദനങ്ങൾ അറിയിച്ച് നിരവധിപേർ. എം ജി സർവ്വകലാശാല സിൻഡിക്കേറ്റ് ടീമിനു പ്രത്യേകം നന്ദി, മറ്റൊരു യൂണിവേഴ്സിറ്റിയും കാട്ടാത്ത ധൈര്യമാണ്, ഇക്കാര്യത്തിൽ എം ജി സർവ്വകലാശാല സിൻഡിക്കേറ്റ് കാണിച്ചതെന്നും അഡ്വ. അനിൽ ഐക്കര പറഞ്ഞു.

അഭിഭാഷകർ സ്വതവേ തന്നെ കേസുകൾക്കായി റിസർച്ച് നടത്തുന്നവരാണെന്നും അതു കൊണ്ട് അധ്യാപകരെ പോലെ തന്നെ അവർക്കും പാർട്ട് ടൈം റിസർച്ചിനു അനുമതി നൽകണമെന്നുമായിരുന്നു അപേക്ഷകരുടെ ആവശ്യം.