play-sharp-fill
കോട്ടയം മെഡിക്കല്‍ കോളജിലെ ക്ലോസറ്റിൽ യുവതിയുടെ കാല് കുടുങ്ങി; ഫയര്‍ഫോഴ്സ് സംഘമെത്തി രക്ഷപ്പെടുത്തി.

കോട്ടയം മെഡിക്കല്‍ കോളജിലെ ക്ലോസറ്റിൽ യുവതിയുടെ കാല് കുടുങ്ങി; ഫയര്‍ഫോഴ്സ് സംഘമെത്തി രക്ഷപ്പെടുത്തി.

കോട്ടയം: മെഡിക്കല്‍ കോളജിലെ ശുചിമുറിയുടെ ക്ലോസറ്റില്‍ കാലു കുടുങ്ങി യുവതിക്ക് പരിക്ക്. രോഗിക്ക് കൂട്ടിരിക്കാന്‍ വന്ന 24കാരിക്കാണ് ക്ലോസറ്റില്‍ കാല്‍ കുടുങ്ങി പരിക്കേറ്റത്.

 

ഇന്ന് രാവിലെയാണ് സംഭവം. കോട്ടയം മെഡിക്കല്‍ കോളജ് മാനസികാരോഗ്യം ചികിത്സാ വിഭാഗത്തിലെ ശുചിമുറിയുടെ ക്ലോസറ്റിലാണ് യുവതിയുടെ കാലു കുടുങ്ങിയത്.

 

യുവതി ബഹളം വച്ചതിനെത്തുടര്‍ന്ന് ജീവനക്കാരികളെത്തി ക്ലോസറ്റില്‍ നിന്ന് കാല് എടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സ് സംഘമെത്തി ക്ലോസറ്റ് പൊട്ടിച്ച്‌ യുവതിയുടെ കാല് പുറത്തെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group