വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി ഗൂഗിള്‍; നൂറ് കണക്കിന് ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും.
സ്വന്തം ലേഖിക
വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി അമേരിക്കൻ ടെക് ഭീമൻ ഗൂഗിള്‍. പരസ്യ സെയില്‍സ് ടീമിലെ നൂറുകണക്കിന് ജീവനക്കാരെയാണ് ഇത്തവണ നടപടി ബാധിക്കുന്നത്.
കഴിഞ്ഞ ആഴ്ച ആയിരക്കണക്കിന് ജീവനക്കാരെ ഗൂഗിള്‍ പിരിച്ചുവിട്ടിരുന്നു. അതിന് പിന്നാലെയാണ് കമ്ബനി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വീണ്ടും പരസ്യ, വില്‍പന ടീമില്‍ നിന്നുള്ളവരെ പിരിച്ചുവിടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രാഥമികമായി വലിയ ബിസിനസ്സുകളെ പരിപാലിക്കുന്ന ലാര്‍ജ് കസ്റ്റമര്‍ സെയില്‍സ് (എല്‍സിഎസ്) ടീമില്‍ നിന്നുള്ളവരെയാണ് പിരിച്ചുവിടുന്നത്. ഈ പിരിച്ചുവിടലുകള്‍ കമ്ബനി ആഗോളതലത്തില്‍ നടപ്പാക്കും. അതേസമയം, തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാര്‍ക്ക് ഗൂഗിളിലെ മറ്റെവിടെയെങ്കിലും അപേക്ഷിക്കാനുള്ള സൗകര്യം നല്‍കിയിട്ടുണ്ട്.
ഗൂഗിള്‍ പിക്‌സല്‍, നെസ്റ്റ്, ഫിറ്റ്‌ബിറ്റ് എന്നിവയുടെ ഉത്തരവാദിത്തമുള്ള ഹാര്‍ഡ് വെയര്‍ ടീമുകള്‍, സെന്‍ട്രല്‍ എഞ്ചിനീയറിങ് ടീമുകള്‍, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയുള്‍പ്പെടെ നിരവധി വിഭാഗങ്ങളിലെ ജീവനക്കാരെ ഗൂഗിള്‍ അടുത്തിടെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഗൂഗിളിലെ 12,000 പേര്‍ക്കായിരുന്നു തൊഴില്‍ നഷ്ടമായത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് സോഫ്റ്റ്‌വെയറും ഓട്ടോമേഷനും സ്വീകരിക്കാൻ കമ്പനി ശ്രമിക്കുന്നതിനാല്‍, വരും മാസങ്ങളില്‍ കൂടുതല്‍ പിരിച്ചുവിടലുകള്‍ക്ക് സാധ്യതയുണ്ട്.
ജീവനക്കാരെ പിരിച്ചുവിടല്‍ ഗൂഗിളില്‍ മാത്രം ഒതുങ്ങുന്നില്ല. കഴിഞ്ഞ ആഴ്ച, ആമസോണ്‍ അതിന്റെ സ്ട്രീമിങ്, സ്റ്റുഡിയോ ഓപറേഷനില്‍ നിന്ന് നൂറുകണക്കിന് ജീവനക്കാരെയും, വിഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ട്വിച്ചിലെ 500 തൊഴിലാളികളെയും പിരിച്ചുവിടുമെന്ന് അറിയിച്ചിരുന്നു.
കൂടാതെ, ജീവനക്കാരുടെ പ്രകടനം വിലയിരുത്താൻ കമ്ബനി മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, ഇത് ജീവനക്കാരുടെ പ്രകടന അവലോകനങ്ങളെ അടിസ്ഥാനമാക്കി അധിക ജോലി വെട്ടിക്കുറയ്ക്കലിലേക്ക് കൂടുതല്‍ സൂചിപ്പിക്കുന്നു.