കോട്ടയം മെഡിക്കൽ കോളേജ് സർജിക്കൽ മാഫിയയുടെ പിടിയിൽ; കൈയ്യും കാലും ഒടിഞ്ഞവരേ തപ്പിയിറങ്ങുന്ന അഭിഭാഷകമാഫിയയും, കേസ് പിടിച്ച് നല്കി കമ്മീഷനടിക്കുന്ന പൊലീസുകാരും, ആവശ്യമുള്ളതിന്റെ നാലിരട്ടി സർജിക്കൽ ഉപകരണങ്ങൾ വാങ്ങിപ്പിച്ച് മറിച്ച് വിറ്റ് കമ്മീഷനടിക്കുന്ന ജീവനക്കാരും സംഘത്തിൽ; കേരളത്തിലെ ഏറ്റവും മികച്ച മെഡിക്കൽകോളേജിനെ തകർക്കുന്നത് ജീവനക്കാർ തന്നെ !

കോട്ടയം മെഡിക്കൽ കോളേജ് സർജിക്കൽ മാഫിയയുടെ പിടിയിൽ; കൈയ്യും കാലും ഒടിഞ്ഞവരേ തപ്പിയിറങ്ങുന്ന അഭിഭാഷകമാഫിയയും, കേസ് പിടിച്ച് നല്കി കമ്മീഷനടിക്കുന്ന പൊലീസുകാരും, ആവശ്യമുള്ളതിന്റെ നാലിരട്ടി സർജിക്കൽ ഉപകരണങ്ങൾ വാങ്ങിപ്പിച്ച് മറിച്ച് വിറ്റ് കമ്മീഷനടിക്കുന്ന ജീവനക്കാരും സംഘത്തിൽ; കേരളത്തിലെ ഏറ്റവും മികച്ച മെഡിക്കൽകോളേജിനെ തകർക്കുന്നത് ജീവനക്കാർ തന്നെ !

സ്വന്തം ലേഖകൻ

കോട്ടയം :കൈയ്യും കാലും ഒടിഞ്ഞവരേയും പരിക്കേറ്റ് കിടക്കുന്നവരേയും തപ്പി നടക്കുന്ന അഭിഭാഷക മാഫിയാ സംഘം കോട്ടയം മെഡിക്കൽകോളേജിൽ കറങ്ങുന്നു. മുൻപ് നിരന്തരമായി വാർത്തകൾ വന്നതിനേ തുടർന്ന് മുങ്ങിയ മാഫിയാ സംഘം വീണ്ടും സജീവമായി.

അതിരാവിലെ ആശുപത്രിയിലെത്തുന്ന വക്കീലന്മാരും അവരുടെ ഏജന്റുമാരും
കേസും ചിലവും നടത്താമെന്ന് വാഗ്ദാനം ചെയ്യുകയാണ്. അഭിഭാഷക ജോലിയുടെ അന്തസ് കളയുന്ന കോട്ടയത്തെ ഇരുപതോളം വരുന്ന വക്കീലന്മാരാണ് ഈ നാണം കെട്ട പണി ചെയ്യുന്നത്. അന്തസായി അഭിഭാഷക ജോലി ചെയ്യുന്നവർക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടാണ് ഇവർ ഉണ്ടാക്കുന്നത്. ഇതു മൂലം വക്കീലന്മാർക്ക് മറ്റ് ആവശ്യങ്ങൾക്ക് പോലും മെഡിക്കൽ കോളേജിൽ കയറാൻ മേലാത്ത അവസ്ഥയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വക്കിലന്മാർക്ക് ഒത്താശയുമായി മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെ ഒരു വിഭാഗം ജീവനക്കാരുമുണ്ട്. കൈയ്യും കാലും ഒടിഞ്ഞ് വരുന്നവരുടെ കൃത്യമായ വിവരങ്ങളും ,അപകട സ്ഥലവുമെല്ലാം ഉടനടി വക്കീലന്മാരെ അറിയിക്കുന്നത് ഈ ജീവനക്കാരാണ്.

മെഡിക്കൽ കോളേജിലെ പത്തോളം ജീവനക്കാർ വൻ ബ്ലേഡ് ഇടപാട് നടത്തുന്നവരാണ്. വനിതകളും ഇതിൽ ഉണ്ട് . മുൻപ് പെൺവാണിഭക്കേസിൽ പെട്ടിരുന്ന വനിതാ ജീവനക്കാരിയും ഇതിൽ പെടും. ഇവർ മെഡിക്കൽ കോളേജ് പരിസരത്ത് ഇപ്പോഴും പെൺവാണിഭം തകൃതിയായി നടത്തുന്നുണ്ട്.

ശസ്ത്രക്രീയാ ഉപകരണങ്ങൾ ആവശ്യത്തിലധികം രോഗിയുടെ ബന്ധുക്കളേ കൊണ്ട് വാങ്ങിപ്പിക്കുകയും, കൂടുതൽ വാങ്ങിയ ഉപകരണങ്ങൾ മറിച്ച് വിറ്റ് വൻ ലാഭം കൊയ്യുന്ന ജീവനക്കാരും മെഡിക്കൽ കോളേജിലുണ്ട്. സന്ധ്യ കഴിഞ്ഞാൽ സർജിക്കൽ വിതരണ കടകളിലെ വാഹനം ഓപ്പറേഷൻ തീയറ്റർ ഭാഗത്ത് ഉണ്ടാകും. ഈ വാഹനത്തിലാണ് കൂടുതലായി കൊണ്ടുവന്ന വസ്തുക്കൾ പുറത്തേക്ക് കടത്തുന്നത്.

കേരളത്തിലെ ഏറ്റവും മികച്ച സർക്കാർ മെഡിക്കൽ കോളേജായ കോട്ടയം മെഡിക്കൽ കോളേജിനെ ഉന്നത നിലവാരത്തിലെത്തിക്കാൻ ആശുപത്രി സൂപ്രണ്ടും , ഡെപ്യൂട്ടി സൂപ്രണ്ടും , വലിയ വിഭാഗം ജീവനക്കാരും കിണഞ്ഞു പരിശ്രമിക്കുമ്പോൾ ചുരുക്കം ചില ഡോക്ടർമാരും, ജീവനക്കാരും ആശുപത്രിയെ തകർക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്