play-sharp-fill
വീടിന്റെ മതില്‍ ചാടിയെത്തി ശുചിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം; പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ച്‌ പൊലീസില്‍ ഏല്‍പ്പിച്ചു

വീടിന്റെ മതില്‍ ചാടിയെത്തി ശുചിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം; പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ച്‌ പൊലീസില്‍ ഏല്‍പ്പിച്ചു

സ്വന്തം ലേഖിക

തിരുവനന്തപുരം: വീട്ടിലെ ശുചിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍.

തിരുവനന്തപുരം മാര്‍ത്താണ്ഡം സ്വദേശിയായ മേഴ്സിന്‍ ജോസ് ആണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാസ്തമംഗലം ശ്രീരംഗം ലെയ്നിലെ വീട്ടിലെ മതില്‍ ചാടിക്കടന്ന് ശുചിമുറിയില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്താനായിരുന്നു ശ്രമം. എന്നാല്‍ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ആരുമറിയാതെ മതില്‍ ചാടികടന്ന് ശുചിമുറിയുടെ എയര്‍ഹോളിലൂടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

ഇതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച മേഴ്സിന്‍ ജോസിനെ പരിസരവാസികള്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.