കോട്ടയം മെഡിക്കൽ കോളേജ് കാർഡിയോളജി ബ്ലോക്കിന്റെ പിന്നിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കോട്ടയം മെഡിക്കൽ കോളേജ് കാർഡിയോളജി ബ്ലോക്കിന്റെ പിന്നിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

 

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാർഡിയോളജി ബ്ലോക്കിന് പിറകിലുള്ള ഉണ്ണീശോ പള്ളി ഭാഗത്ത് പുരയിടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഉദ്ദേശം 40-50 വയസ്സ് പ്രായം തോന്നിക്കുന്ന ഊരും പേരും തിരിച്ചറിയാത്ത പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഗാന്ധിനഗർ പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

 

അടയാള വിവരങ്ങൾ: 173 cm ഉയരവും, ചുവപ്പും ചന്ദനവും കളറിലുളള ഫുൾകൈ ഷർട്ടും, നര കലർന്ന തലമുടിയും, മീശയും താടിയും, നെഞ്ചിൽ കറുത്ത രോമവും, വലതു കൈത്തണ്ടയിൽ കറുത്ത ചരട് കെട്ടിയും, കറുത്ത റബ്ബർ വള വലതുകൈയിൽ ധരിച്ചിരുന്നു.

 

ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0481 2597210, 9497980320 എന്നീ നമ്പറുകളിൽ അറിയിക്കേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group