ഓക്സിജൻ ക്ഷാമത്തിന് വിട; കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ ര​​ണ്ടാ​​മ​​ത്തെ ദ്ര​​വ ഓ​​ക്സി​​ജ​​ന്‍ പ്ലാ​​ന്‍റി​​ന്‍റെ നി​​ര്‍​​മാ​​ണ പ്ര​​വ​​ര്‍​​ത്ത​​ന​​ങ്ങ​​ള്‍ അന്തിമഘട്ടത്തിൽ

ഓക്സിജൻ ക്ഷാമത്തിന് വിട; കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ ര​​ണ്ടാ​​മ​​ത്തെ ദ്ര​​വ ഓ​​ക്സി​​ജ​​ന്‍ പ്ലാ​​ന്‍റി​​ന്‍റെ നി​​ര്‍​​മാ​​ണ പ്ര​​വ​​ര്‍​​ത്ത​​ന​​ങ്ങ​​ള്‍ അന്തിമഘട്ടത്തിൽ

സ്വന്തം ലേഖിക

ഗാ​​ന്ധി​​ന​​ഗ​​ര്‍: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ ര​​ണ്ടാ​​മ​​ത്തെ ദ്ര​​വ ഓ​​ക്സി​​ജ​​ന്‍ പ്ലാ​​ന്‍റി​​ന്‍റെ നി​​ര്‍​​മാ​​ണ പ്ര​​വ​​ര്‍​​ത്ത​​ന​​ങ്ങ​​ള്‍ ഉ​​ട​​ന്‍ പൂ​​ര്‍​​ത്തി​​യാ​​കും.

നി​​ല​​വി​​ല്‍ പൊ​​ടി​​പാ​​റ ബി​​ല്‍​​ഡിം​​ഗി​​നു സ​​മീ​​പ​​ത്തെ ദ്ര​​വ ഓ​​ക്സി​​ജ​​ന്‍ പ്ലാ​​ന്‍റാ​​ണു​​ള്ള​​ത്. ഇ​​വി​​ടെ​നി​​ന്നാ​​ണ് ഓ​​പ്പ​​റേ​​ഷ​​ന്‍ തി​​യേ​​റ്റ​​ര്‍, ഐ​​സി​​യു എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്ക് ഓ​​ക്സി​​ജ​​ന്‍ എ​​ത്തി​​ക്കു​​ന്ന​​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വ​​കാ​​ര്യ ഏ​​ജ​​ന്‍​​സി​​യു​​ടെ മേ​​ല്‍​​നോ​​ട്ട​​ത്തി​​ലാ​​ണ് പ്ലാ​​ന്‍റ് സ്ഥാ​​പി​​ച്ച​​തും അ​​റ്റ​​കു​​റ്റ​​പ്പ​​ണി​ ന​ട​ത്തു​ന്ന​തും. ര​​ണ്ടാ​​മ​​ത്തെ പ്ലാ​​ന്‍റ് സ​​ര്‍​​ക്കാ​​ര്‍ നേ​​രി​​ട്ടാ​​ണ് നി​​ര്‍​​മി​​ക്കു​​ന്ന​​ത്. നാ​​ഷ​ണ​​ല്‍ ഹെ​​ല്‍​​ത്ത് മി​​ഷ​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ കേ​​ര​​ള മെ​​ഡി​​ക്ക​​ല്‍ സ​​ര്‍​​വീ​​സ് ക​​മ്പനി​യാ​ണ് 10 കി​​ലോ ലി​​റ്റ​​ര്‍ സം​​ഭ​​ര​​ണ ശേ​​ഷി​​യു​​ള്ള ടാ​​ങ്ക് നി​​ര്‍​​മി​​ക്കു​​ന്ന​​ത്.

ഈ ​ദ്ര​​വ ഓ​​ക്സി​​ജ​​ന്‍ പ്ലാ​​ന്‍റ് സി ​​ടൂ ബ്ലോ​​ക്കി​​നു​ സ​​മീ​​പ​മാ​ണ് പൂ​​ര്‍​​ത്തി​​യാ​​കു​​ന്ന​​ത്. രോ​​ഗി​​ക​​ളു​​ടെ കി​​ട​​ക്ക​​യ്ക്കു​​സ​​മീ​​പം ഓ​​ക്സി​​ജ​​ന്‍ എ​​ത്തി​​ക്കാ​​ന്‍ ക​​ഴി​​യു​​ന്ന പൈ​​പ്പു​​ക​​ള്‍ സ്ഥാ​​പി​​ക്കു​​ന്ന പ്ര​​വൃ​​ത്തി​​യാ​​ണ് ഇ​​പ്പോ​​ള്‍ ന​​ട​​ക്കു​​ന്ന​​ത്. ഇ​​തു പൂ​​ര്‍​​ത്തി​​യാ​​യാ​​ല്‍ ടാ​​ങ്കി​​ല്‍ ഓ​​ക്സി​​ജ​​ന്‍ നി​​റ​​ച്ച്‌ വി​​ത​​ര​​ണ​​മാ​​രം​​ഭി​​ക്കും.

കോ​​വി​​ഡ് കാ​​ല​​ത്ത് പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ പ​​ദ്ധ​​തി​​യി​​ല്‍ ര​​ണ്ടു​കോ​​ടി രൂ​​പ ചെ​​ല​​വി​​ല്‍ അ​​ന്ത​​രീ​​ക്ഷ വാ​​യു​​വി​​ല്‍​​നി​​ന്ന് ഓ​​ക്സി​​ജ​​ന്‍ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന പ്ലാ​​ന്‍റ് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​നു സ​​മീ​​പം നി​​ര്‍​​മി​​ച്ചി​​രു​​ന്നു. 5000 ച​​തു​​ര​​ശ്ര​യ​​ടി വി​​സ്തീ​​ര്‍​​ണ​​വും ര​​ണ്ടു​​നി​​ല കെ​​ട്ടി​​ട​​ത്തി​​ന്‍റെ ഉ​​യ​​ര​​വു​​മു​​ള്ള​​താ​​ണ് പ്ലാ​​ന്‍റ്. ഇ​​തി​​ല്‍​​ നി​​ന്നു​​ള്ള ഓ​​ക്സി​​ജ​​ന്‍ അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗം, കൊ​​റോ​​ണ വാ​​ര്‍​​ഡ് തു​​ട​​ങ്ങി​​യ അ​​നു​​ബ​​ന്ധ വാ​​ര്‍​​ഡു​​ക​​ളി​​ലേ​​ക്കാ​​ണ് ന​​ല്‍​​കു​​ന്ന​​ത്.