കൊച്ചി കലൂരിൽ നടുറോഡിൽ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്ത സംഭവം; സുഹൃത്തിനെ വെട്ടിയ ശേഷമാണ് ഇയാള്‍ സ്വയം കഴുത്തുമുറിച്ച് മരിച്ചത്; അന്വേഷണം ആരംഭിച്ച് പൊലീസ്

കൊച്ചി കലൂരിൽ നടുറോഡിൽ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്ത സംഭവം; സുഹൃത്തിനെ വെട്ടിയ ശേഷമാണ് ഇയാള്‍ സ്വയം കഴുത്തുമുറിച്ച് മരിച്ചത്; അന്വേഷണം ആരംഭിച്ച് പൊലീസ്

 

സ്വന്തം ലേഖകൻ

കൊച്ചി ∙ കലൂരിൽ നടുറോഡിൽ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തത് സുഹൃത്തിനെ ആക്രമിച്ച ശേഷമെന്ന് പൊലീസ്. തോപ്പുംപടി സ്വദേശി ക്രിസ്റ്റഫർ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

സുഹൃത്തിനെ വെട്ടിയ ശേഷമാണ് ഇയാള്‍ സ്വയം കഴുത്തുമുറിച്ച് മരിച്ചത്. ക്രിസ്റ്റഫറും ആക്രമിക്കപ്പെട്ട സുഹൃത്തും ഒരുമിച്ചു ജോലി ചെയ്യുന്നവരാണെന്നാണ് . ഇവർക്കിടയിൽ ഉടലെടുത്ത തർക്കമാണ് ആക്രമണത്തിനു കാരണമെന്നാണ് പൊലീസ് അനുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രിസ്റ്റഫറിന്റെ ആക്രമണത്തിൽ കഴുത്തിനു പരുക്കേറ്റ സുഹൃത്ത് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കലൂരിൽ ദേശാഭിമാനി ജംക്‌ഷനിലാണ് ക്രിസ്റ്റഫർ സ്വയം കഴുത്തറുത്തു മരിച്ചത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്നു പൊലീസ് എത്തി ക്രിസ്റ്റഫറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കലൂർ മാർക്കറ്റിനു മുന്നിലെ ഒരു പോസ്റ്റിനു ചുവട്ടിൽ വന്നിരുന്ന ക്രിസ്റ്റഫർ ആരെങ്കിലും തടയുന്നതിനു മുൻപു സ്വയം മുറിവേൽപ്പിക്കുകയായിരുന്നു. ഉടൻ കുഴഞ്ഞുവീണ ഇയാൾ സംഭവ സ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിന്റെ വിഡിയോ ദൃശ്യം പൊലീസിനു ലഭിച്ചിരുന്നു.