കോട്ടയം മെഡിക്കൽ കോളേജ് റോഡിൽ വാഹനാപകടം ; നിയന്ത്രണം നഷ്ടമായ കാർ  സ്‌കൂട്ടറുകളിലിടിച്ച ശേഷം കാൽനടയാത്രക്കാരനെ ഇടിച്ചു; സ്‌കൂട്ടർ യാത്രികയ്ക്കും കാൽ നടയാത്രക്കാരനും പരിക്ക്; വീഡിയോ കാണാം

കോട്ടയം മെഡിക്കൽ കോളേജ് റോഡിൽ വാഹനാപകടം ; നിയന്ത്രണം നഷ്ടമായ കാർ സ്‌കൂട്ടറുകളിലിടിച്ച ശേഷം കാൽനടയാത്രക്കാരനെ ഇടിച്ചു; സ്‌കൂട്ടർ യാത്രികയ്ക്കും കാൽ നടയാത്രക്കാരനും പരിക്ക്; വീഡിയോ കാണാം

സ്വന്തം ലേഖകൻ

കോട്ടയം: മെഡിക്കൽ കോളേജ് കുടയംപടി വട്ടക്കോട്ടയിൽ വാഹനാപകടം. അമിതവേ​ഗതയിൽ നിയന്ത്രണം നഷ്ടമായ കാർ സ്കൂട്ടറുകളിലിടിച്ച ശേഷം കാൽനടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തി.

അപകടത്തിൽ സ്കൂട്ടർ യാത്രികയായ മെഡിക്കൽ കോളേജ് ജീവനക്കാരിക്കും, കാൽ നടയാത്രക്കാരനും പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയന്ത്രണം നഷ്ടമായ കാർ ആദ്യം പോക്കറ്റ് റോഡിൽ നിന്നും കയറിവന്ന യുവതിയുടെ സ്‌കൂട്ടറിൽ ഇടിച്ചശേഷം എതിർ ദിശയിൽ നിന്നും എത്തിയ മറ്റൊരു സ്‌കൂട്ടറിലും ഇടിച്ചു. തുടർന്ന് കാൽ നടയാത്രക്കാരനെയും ഇടിച്ചു വീഴ്ത്തി.

പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ .