
ഡല്‍ഹി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തുടര്‍ച്ചയായ നാലാം ജയം.
ഡൽഹി, അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ എട്ട് വിക്കറ്റ് വിജയാണ് കൊല്‍ല്‍ക്കത്ത സ്വന്തമാക്കിയയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെതിത്തിയ ഡല്‍ഹി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് നേടിയത്.
29 പന്തില്‍ 50 റണ്‍സെടുത്ത പതും നിസ്സങ്കയാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. വിപ്രജ് നിഗം (28 പന്തില്‍ 39) മികച്ച പ്രകടനം പുറത്തെടുത്തു. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അനുകൂല്‍ റോയ്, കാര്‍ത്തിക് ത്യാഗി എന്നിവരാണ് ഡല്‍ഹിയെ തകര്‍ത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 14.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 47 പന്തില്‍ പുറത്താവാതെ 107 റണ്‍സ് നേടിയ ഫിന്‍ അലനാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.
ജയത്തോടെ കൊല്‍ക്കത്ത 10 മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി ഏഴാമതെത്തി. 11 മത്സരം കളിച്ച ഡല്‍ഹി എട്ട് പോയിന്റുമായി ഏഴാമതാണ്.
നാലാം ഓവറില്‍ തന്നെ അജിന്‍ക്യ രാഹനെ (13), ആംകൃഷ് രഘുവന്‍ഷി (1) എന്നിവരുടെ വിക്കറ്റുകള്‍ കൊല്‍ക്കത്തയ്ക്ക് നഷ്ടമായിരുന്നു. എന്നാല്‍ കാമറൂണ്‍ ഗ്രീനിനെ (27 പന്തില്‍ പുറത്താവാതെ 33) കൂട്ടുപിടിച്ച് അലന്‍ കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 116 റണ്‍സാണ് കൂട്ടിചേര്‍ത്തത്.
കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ മൂന്ന് റണ്‍സ് മാത്രമുള്ളപ്പോള്‍ അലന്റെ സ്‌കോര്‍ 94 ആയിരുന്നു. 15-ാം ഓവറില്‍ മുകേഷ് കുമാറിന്റെ പന്ത് സിക്‌സിലേക്ക് പായിച്ചാണ് അലന്‍ സെഞ്ചുറിയും വിജയവും ആഘോഷിച്ചത്. 10 സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു അലന്റെ ഇന്നിംഗ്‌സ്.







