Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണ കാലാവധിയില്‍ മാറ്റം വരുത്തി സിവില്‍ സപ്ലൈസ് വകുപ്പിന്റെ പുതിയ അറിയിപ്പ്.

video
play-sharp-fill

ഏപ്രില്‍ മാസത്തെ റേഷൻ വിഹിതം ഇതുവരെ കൈപ്പറ്റാത്തവർക്ക് മേയ് 15 വരെ അത് വാങ്ങാൻ സാധിക്കും.
വിതരണ കാലാവധി നീട്ടിയ സാഹചര്യത്തില്‍ മേയ് 16 ശനിയാഴ്ച സംസ്ഥാനത്തെ റേഷൻ കടകള്‍ക്ക് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

മേയ് മാസത്തെ റേഷൻ വിതരണം നിലവില്‍ തുടരുകയാണ്. മേയ് മാസത്തെ വിഹിതം മുൻകൂറായി വാങ്ങാത്തവർക്ക് മേയ് 30 വരെ അത് കൈപ്പറ്റാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, പഞ്ചസാര വിതരണത്തില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചസാര വിതരണം നിർത്തിവെക്കുന്ന സാഹചര്യമുള്ളതിനാല്‍ നിലവിലുള്ള സ്റ്റോക്ക് തീരുന്നത് വരെ മാത്രമേ മഞ്ഞക്കാർഡ് ഉടമകള്‍ക്ക് പഞ്ചസാര ലഭിക്കുകയുള്ളൂ.

ആദ്യം എത്തുന്നവർക്ക് മുൻഗണന എന്ന ക്രമത്തിലായിരിക്കും ഇതിന്റെ വിതരണം. സ്റ്റോക്ക് തീരുന്ന മുറയ്ക്ക് പഞ്ചസാര വിതരണം പൂർണ്ണമായും നിലയ്ക്കും.

ഏപ്രില്‍ മാസത്തെ വിഹിതം മേയ് 15-നകം തന്നെ ഗുണഭോക്താക്കള്‍ വാങ്ങിത്തീർക്കണമെന്ന് റേഷൻ അധികൃതർ പ്രത്യേകം അറിയിച്ചിട്ടുണ്ട്.