play-sharp-fill
കോട്ടയത്ത് തുടർച്ചയായി എംഡിഎംഎ വേട്ട; പിടികൂടിയത് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള  ഡാൻസാഫ് സ്ക്വോഡ് അം​ഗങ്ങൾ; പിടിയിലായത് ചുങ്കം സ്വദേശിയായ ബിച്ചു

കോട്ടയത്ത് തുടർച്ചയായി എംഡിഎംഎ വേട്ട; പിടികൂടിയത് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വോഡ് അം​ഗങ്ങൾ; പിടിയിലായത് ചുങ്കം സ്വദേശിയായ ബിച്ചു

കോട്ടയം: ന​ഗരത്തിൽ തുടർച്ചയായി എംഡിഎംഎ വേട്ട. കഴിഞ്ഞ ദിവസം ബേക്കർ ജംങ്ഷനിൽ എംഡിഎംഎയുമായി ഒരാൾ അറസ്റ്റിലായതിനു പിന്നാലെയാണ് ഇന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വോഡ് അം​ഗങ്ങളുടെ കെണിയിൽ പത്തൊൻപതുകാരൻ കുടുങ്ങിയത്.

മൈസൂരിൽ റേഡിയോളജി വിദ്യാർത്ഥിയായ കോട്ടയം വാരിശേരി ബിച്ചു ജെ.എബ്രഹാമാ(19)ണ് പിടിയിലായത്. ഇയാളിൽ നിന്ന് 0.4 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

ബംഗളൂരുവിൽ നിന്നും വാങ്ങി വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയാണ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണ, എസ്.ഐ ടി.ശ്രീജിത്ത്, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സി.ജോൺ, ഡാൻസാഫ് ടീമം​ഗങ്ങളായ എസ് ഐ അജിത്ത് ,സീനിയർ സിവിൽ പൊലീസ് ഓഫിസർ ശ്രീജിത്ത് ബി നായർ, സിവിൽ പെലീസ് ഓഫിസർമാരായ അജയകുമാർ കെ ആർ, തോംസൺ കെ മാത്യു, അരുൺ എസ്, അനീഷ് വി.കെ, ഷമീർ സമദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.