രണ്ടു ദിവസം കൊണ്ടു കോട്ടയം മാർക്കറ്റിൽ കൊവിഡ് സ്ഥിരീകരിച്ചത് 26 പേർക്ക്..! വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചയാൾ പോലും ഇന്നു രാവിലെ കടയിലെത്തി; സ്ഥിതി അതീവ ഗുരുതരമായിട്ടും നിയന്ത്രണങ്ങൾ പാലിക്കാതെ കച്ചവടക്കാർ; ലക്ഷ്യം ഓണവിപണി മാത്രം

രണ്ടു ദിവസം കൊണ്ടു കോട്ടയം മാർക്കറ്റിൽ കൊവിഡ് സ്ഥിരീകരിച്ചത് 26 പേർക്ക്..! വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചയാൾ പോലും ഇന്നു രാവിലെ കടയിലെത്തി; സ്ഥിതി അതീവ ഗുരുതരമായിട്ടും നിയന്ത്രണങ്ങൾ പാലിക്കാതെ കച്ചവടക്കാർ; ലക്ഷ്യം ഓണവിപണി മാത്രം

തേർഡ് ഐ ബ്യൂറോ

കോട്ടയം: രണ്ടു ദിവസം കോട്ടയത്തെ പച്ചക്കറി – മീൻ മാർക്കറ്റുകളിലായി നടത്തിയ ആന്റിജൻ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത് 26 പേർക്ക്..! സ്ഥിതി ഗതികൾ അതീവ ഗുരുതരമായിട്ടും കോട്ടയം പച്ചക്കറിമാർക്കറ്റിൽ നിയന്ത്രണങ്ങൾ ഒന്നും നടപ്പിലാകുന്നില്ല. വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ച രോഗി പോലും ഇന്നു രാവിലെയും മാർക്കറ്റിലെ കടയിലെത്തി. ഇതു സംബന്ധിച്ചു പൊലീസ് നടത്തിയ നിരീക്ഷണത്തിൽ ഇയാളെ കണ്ടെത്തിയതോടെ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞ രണ്ടു ദിവസം കോട്ടയം പച്ചക്കറി മാർക്കറ്റിലും മീൻ മാർക്കറ്റിലുമായി നൂറിലധികം ആളുകൾക്കായാണ് കൊവിഡ് ആന്റിജൻ ടെസ്റ്റ് നടത്തിയത്. വ്യാഴാഴ്ച നടത്തിയ ആന്റിജൻ ടെസ്റ്റിൽ ഒൻപതു പേർക്കും, ഇന്നലെ നടത്തിയ ടെസ്റ്റിൽ 17 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരോടു ക്വാറന്റയിൻ പോകാൻ അടക്കം നിർദേശം നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, കൊവിഡ് സ്ഥിരീകരിച്ച കോട്ടയം മീൻ മാർക്കറ്റിലെ ഒരു കടയിലെ മറ്റു ജീവനക്കാർ ഇപ്പോഴും കടയിൽ എത്തുന്നുണ്ട്. ഇവരോടു ക്വാറന്റയിൻ പോകാൻ നിർദേശിച്ചിരുന്നതാണ്. എന്നാൽ, ഇവർ ഈ നിർദേശം ലംഘിച്ച് കടയിൽ തന്നെ കഴിയുകയാണ്. കൊവിഡ് സ്ഥിരീകരിച്ച രോഗി എത്തിയാൽ കടകൾ അടച്ചിടുന്നതാണ് നിലവിലെ രീതി. ഏറ്റുമാനൂർ മാർക്കറ്റിലും മുണ്ടക്കയത്തും അടക്കം ഇതു കണ്ടിരുന്നതാണ്. എന്നാൽ, കോട്ടയം മാർക്കറ്റിൽ ഈ നിയന്ത്രണങ്ങൾ ഒന്നും നടപ്പാകുന്നില്ല.

കോട്ടയം മാർക്കറ്റിലെ പതിനഞ്ചോളം കടകളിൽ കൊവിഡ് രോഗികളും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരും ഉണ്ട്. എന്നാൽ, ഓണക്കാലമായതിനാൽ കച്ചവടം നഷ്ടമാകുമെന്നതിനാൽ വ്യാപാരികൾ കടകൾ അടയ്ക്കാൻ തയ്യാറാകുന്നില്ല. തുറന്നിരിക്കുന്ന കടകളിൽ മാസ്‌ക് അടക്കമുള്ള നിയന്ത്രണങ്ങളും, സാമൂഹിക അകലവും പാലിക്കുന്നില്ലെന്നും പരാതിയുണ്ട്. മാർക്കറ്റിനുള്ളിൽ പൊലീസ് പരിശോധന കർശനമായി നടപ്പാക്കുന്നതിനലാണ് ഒരു പരിധിവരെയെങ്കിലും നിയന്ത്രണം നടപ്പാക്കുന്നത്.

കൊവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ഓണത്തിന് ശേഷം കൊവിഡ് പടർന്നു പിടിക്കുന്ന സാഹചര്യം ഉണ്ടാകും. ഇത് ഒഴിവാക്കാൻ കോട്ടയം മാർക്കറ്റിൽ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് ആവശ്യം.